Sumayya P | Samayam Malayalam | Updated: Aug 11, 2022, 11:34 AM
പ്രസംഗിക്കുന്നതിനിടെ മുഹമ്മദ് അല്‍ ഖഹ്താനി പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
അല്‍ സലാം ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനായ മുഹമ്മദ് അല്‍ഖഹ്താനി ദീര്‍ഘകാലമായി യുഎഇയിലാണ് താമസം. വിവിധ ഓണററി സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം നിരവധി ഏജന്‍സികളുടെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ്. പ്രസംഗിക്കുന്നതിനിടെ മുഹമ്മദ് അല്‍ ഖഹ്താനി പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: ലോകകപ്പ് ഫൈനല്‍ നടക്കുന്ന ലുസൈലില്‍ ഇന്ന് പന്തുരുളും; ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം
സമ്മേളനത്തില്‍ അന്തര്‍ദേശീയ, പ്രാദേശിക, അറബ് അതോറിറ്റികളുടെയും സംഘടനകളുടെയും പ്രതിനിധികളും അംബാസഡര്‍മാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തിരുന്നു. മുഹമ്മദ് അല്‍ ഖഹ്താനിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവെച്ചതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് അല്‍ ഖഹ്താനി പ്രസംഗത്തിനിടെ പിന്നിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. യുഎഇയുടെ പുതിയ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദിനെ പ്രശംസിച്ചു കൊണ്ട് മനുഷ്യത്വത്തിന്റെയും സമാധാനത്തിന്റെയും വക്താവാണെന്ന് കുഴഞ്ഞു വീഴുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിയുടെ പരിഷ്ക്കാരങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു സമ്മേളനം.
അമ്മ പോയതോടെ എല്ലാ ധൈര്യവും നഷ്ടമായി; തിരിച്ചുവരവിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : Malayalam News from Samayam Malayalam, TIL Network