കൊച്ചി> താൻ അഭിനയിച്ച പുതിയ സിനിമ ‘ന്നാ താൻ കേസ് കൊട് ’ എന്ന സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ. എന്നാൽ ഒരു സാമൂഹിക പ്രശ്നം പരസ്യം ഉന്നയിക്കുന്നുണ്ടെന്നും സിനിമയുടെ ആദ്യ ഷോ കണ്ടിറിങ്ങിയശേഷം കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിൽ പരാമർശിക്കുന്നത്. അത് നല്ലകുഴിയാണോ ചീത്ത കുഴിയാണോ എന്നെല്ലാം സിനിമ കണ്ടാലേ മനസിലാകൂ . പരസ്യം കണ്ടപ്പോൾ ആസ്വദിച്ചുവെന്നും പോസ്റ്റർ വിവാദത്തെ കുറിച്ച് പ്രതികരിക്കവെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..