ദുബായ് > യുഎഇയിൽ ഇക്കൊല്ലം രണ്ടാംതവണയും താപനില 50 ഡിഗ്രിക്ക് മുകളിൽ ഉയർന്നു. അൽ ഐനിലെ സ്വയ്ഹാനിൽ ഇന്നലെ 51 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇക്കൊല്ലം തന്നെ ജൂൺ 23ന് സൗദി അറേബ്യയോട് ചേർന്ന് കിടക്കുന്ന അൽദഫ്റ മേഖലയിൽ 50.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടർന്ന് യു എ ഇയിൽ ഇക്കൊല്ലം ചൂട് പലവിധത്തിലാണ് അനുഭവപ്പെട്ടത്.
ജൂലൈ മാസത്തിൽ പലയിടങ്ങളിലും ഉണ്ടായ വേനൽ മഴമൂലം ഇത്തവണ ചൂടിന്റെ തോതിലും കാര്യമായ വ്യതിയാനം ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലും പലയിടങ്ങളിലും മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഓഗസ്റ്റ് 14 മുതൽ 17 വരെ യുഎഇയുടെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്.
പ്രവചനാതീതമായ കാലാവസ്ഥ ലോകത്തിൽ പലയിടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ കാർഷികവൃത്തി, മൃഗപരിപാലനം, മത്സ്യസമ്പത്ത്, ടൂറിസം എന്നിവയെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..