Authored by Samayam Desk | Samayam Malayalam | Updated: Aug 11, 2022, 2:45 PM
‘സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് തനിക്കറിയില്ല. പല കാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെ കുറിച്ച് സിനിമികളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം. അതു തന്നെയാണ് വകുപ്പിന്റെയും അഭിപ്രായം’, മന്ത്രി വ്യക്തമാക്കി.
ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പറയുന്നത് തമിഴ്നാട്ടിലെ കുഴിയെ കുറിച്ചാണെന്ന് നടന് കുഞ്ചാക്കോ ബോബന് പ്രതികരിച്ചു. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെയാണ് താരം പ്രതികരിച്ചത്. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തെ എടുത്തുകാട്ടുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു.
Also Read: കേസ് കൊണ്ട് നടിക്ക് കൂടുതല്‍ സിനിമ കിട്ടി; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്
‘തമിഴ്നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സിനിമയില്‍ പറയുന്നത് തമിഴ്നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെയാണെങ്കില്‍ തമിഴ്നാട് സര്‍ക്കാരിന് എതിരെയാണെന്ന് പറയേണ്ടി വരുമല്ലോ? ദൈവമേ ഇനി അവിടെനിന്ന് ആരൊക്കെയാണ് വിളിച്ചു പറയാന്‍ പോകുന്നത്. പരസ്യം കണ്ടപ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തത്’, താരം കൂട്ടിച്ചേര്‍ത്തു.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വര്‍ഗീയ പോസ്റ്റുകള്‍ ; പ്രവാസി പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : Malayalam News from Samayam Malayalam, TIL Network