Authored by Nilin Mathews | Samayam Malayalam | Updated: Aug 11, 2022, 4:03 PM
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് അപൂർവ സംഭവം നടന്നത്. എന്താണ് യഥാർത്ഥ കാരണമെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. അഞ്ച് നായകളാണ് ഇത് വരെ ചത്തത്. നായകളുമായി ബീച്ചിൽ എത്തുന്നവർ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം
ഹൈലൈറ്റ്:
- ചില നായകൾ ചാകുകയും ചിലത് രോഗാവസ്ഥയിലാകുകയും ചെയ്യുന്നു
- ഉടമകളിൽ ഈ സാഹചര്യം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്
- ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
ഒരേ ബീച്ചിൽ നടക്കാൻ വന്ന അഞ്ച് നായകളാണ് ദുരൂഹമായി ചത്തത്. ക്വീൻസ്ലാൻഡിലെ സൺഷൈൻ കോസ്റ്റിലാണ് സംഭവം നടന്നത്. ബീച്ചിൽ നിന്ന് മടങ്ങി വീടുകളിൽ എത്തുന്ന നായകൾക്ക് രോഗം പിടിപെടുന്നതും ആശങ്കയായിരിക്കുകയാണ്. ബീച്ചിൽ എത്തിയ ശേഷം വിഷം ഉള്ളിൽ ചെന്നതാകാമെന്നാണ് നിഗമനം. ചില നായകൾ വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുണ്ട്. നായകൾ വീടുകളിലേക്ക് മടങ്ങിയ ശേഷം തുടരെ ഛർദിച്ചു. ഇതിൽ ഒരു നായയെ അരിഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നായകൾ നടക്കുന്ന വഴിയിൽ ചോക്ലേറ്റ് ഇട്ടിരുന്നുവെന്നും ഇത് കഴിച്ചതാണ് അപകടത്തിന് കാരണമായതെന്നും ചില ഉടമകൾ പറയുന്നു. എന്നാൽ പ്രദേശവാസികൾ നായകൾക്ക് വിഷം കൊടുത്തതാണെന്നും ആരോപണമുണ്ട്. കുടിക്കാനുള്ള വെള്ളത്തിൽ ബാറ്ററി ആസിഡ് കലർത്തിയതാകാമെന്നും ആരോപണമുണ്ട്. എന്നാൽ യഥാർത്ഥ കാരണമെന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഈ ബീച്ചുകളിൽ അരുമമൃഗങ്ങളുമായി എത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. അവ എന്ത്, എവിടെ നിന്ന് കഴിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നോർത്ത് കോസ്റ്റ് വെറ്ററിനറി എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ അധികൃതർ അറിയിച്ചു. ചാകുകയോ രോഗാവസ്ഥയിലാകുകയോ ചെയ്ത നായകൾ 12 മണിക്കൂറിന്റെ ഇടവേളയിൽ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന വസ്തുതയായി കണ്ടെത്താൻ കഴിഞ്ഞത്. നായകൾ ചത്തതിന് പിന്നിലെ യഥാർത്ഥ സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുയാണ്.
മനോരമ കൊലക്കേസ് കുറ്റസമ്മതം നടത്തി ആദം, സ്വർണ്ണമെവിടെ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : Malayalam News from Samayam Malayalam, TIL Network