Jibin George | Samayam Malayalam | Updated: 02 Jul 2021, 03:52:00 PM
ബ്ലുടൂത്ത് ഉപയോഗിച്ച് വാഹനമോടിച്ചാൽ നടപടി സ്വീകരിക്കുമെന്ന മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം ചർച്ചയായതോടെയാണ് നിലപാട് വ്യക്തമാക്കി പുതിയ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് രംഗത്തുവന്നത്
പ്രതീകാത്മക ചിത്രം. Photo: TOI/ ANI
ഹൈലൈറ്റ്:
- ബ്ലുടൂത്ത് ഉപയോഗിച്ച് വാഹനമോടിച്ചാൽ നടപടിയുണ്ടാകുമോ?
- നിലപാട് വ്യക്തമാക്കി പോലീസ് മേധാവി അനിൽ കാന്ത്.
- ബ്ലുടൂത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ഡിജിപി.
അതിരൂപത ഭൂമിയിടപാട്: നഷ്ടം നികത്താൻ സഭയുടെ ഭൂമി വിൽക്കേണ്ട; ഹർജിയുമായി വൈദികർ
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് പോലീസ് മേധാവി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. വാഹനം നിർത്തിയ ശേഷം ബ്ലുടൂത്ത് മുഖേനെ സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളതെന്നും വണ്ടിയോടിക്കുന്നതിനിടെ ബ്ലുടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നടപടി നേരിടേണ്ടി വരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ആവശ്യമെങ്കിൽ വാഹനം പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോൺ കൈയിൽ പിടിച്ച് ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ ലഭിക്കാവുന്ന അതേ ശിക്ഷ തന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നവർക്കും നേരിടേണ്ടിവരും.
യൂത്ത് ലീഗിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്ന വാദം പച്ച കള്ളമെന്ന് ഡിവൈഎഫ്ഐ
അതേസമയം, വാഹനമോടിക്കുന്നതിനിടെ ബ്ലുടൂത്ത് ഉപയോഗിച്ച് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കാമെന്ന പോലീസിൻ്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ല എന്ന വിലയിരുത്തലും ശക്തമാണ്. ഡ്രൈവിങ്ങിനിടെ ‘കൈ കൊണ്ടുള്ള മൊബൈൽ ഫോൺ ഉപയോഗം’ അപകടകരം ആണെന്നാണ് മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 184ൽ വ്യക്തമാക്കുന്നത്. 2019ലെ ഭേദഗതിക്ക് പിന്നാലെ ‘കൈ കൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ ബ്ലുടൂത്ത് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനിടെ സംസാരിക്കുന്നത് ഉൾപ്പെടുന്നില്ല എന്നതാണ് പ്രത്യേകത.
വിധവയെ ചങ്ങലയില്‍ ബന്ധിച്ച് പെരുവഴിയിലിട്ട് മര്‍ദ്ദിച്ച് ഭര്‍തൃപിതാവ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dgp anil kanth about bluetooth devices use while driving
Malayalam News from malayalam.samayam.com, TIL Network