ഹൈലൈറ്റ്:
- അഭ്യര്‍ഥനയുമായി ബിജെപി മന്ത്രി
- ഒരു ഡോസ് വാക്സിന് 250 രൂപ ചെലവ്
- സംഭാവന വേണ്ടത് പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക
“കൊവിഡ് 19 മഹാമാരി മൂലം എല്ലാ സജ്ജീകരണങ്ങളും താളം തെറ്റിയിരിക്കുകയാണ്. അതുകൊണ്ട് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ദൈവം സഹായിച്ച് സാധിക്കുന്നവരെല്ലാം പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് 500 രൂപ വീതം സംഭാവന ചെയ്യണം.” മന്ത്രി പറഞ്ഞു. ഒരു ഡോസിന് 250 രൂപ ചെലവുണ്ടെന്ന് എല്ലാവര്ക്കും അറിയാം. സൗജന്യമായി വാക്സിനെടുത്ത ശേഷവും 500 രൂപ സംഭാവന നല്കൻ ശേഷിയുള്ളവര്‍ 500 രൂപ വീതം നല്‍കണം. ഇതാണ് എൻ്റെ അപേക്ഷ.” അവര്‍ കൂട്ടിച്ചര്‍ത്തു. രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി വാക്സിൻ നല്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പ്രതികരണം.
Also Read: കൊടകര കുഴൽപ്പണം: കെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്യും, നോട്ടീസ് കൈമാറി
ജൂൺ 21 മുതലാണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിൻ വിതരണം തുടങ്ങിയത്. മുൻപ് 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് വഹിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയും സംസ്ഥാനങ്ങളും രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം വാക്സിൻ്റെ 75 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ശേഷിക്കുന്ന വാക്സിൻ സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
Also Read: ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 146 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു
അതേസമയം, ബിജെപി നേതാവായ മന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. സൗജന്യ വാക്സിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കള്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുമ്പോഴാണ് മന്ത്രി വാക്സിന് പണം ചോദിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പരിഹസിച്ചു.
പുതിയ ലുക്കിൽ കോഴിക്കോട് ബീച്ച്; ഒരുക്കിയിരിക്കുന്നത് വിസ്മയ കാഴ്ചകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mp minister usha thakur requests for 500 rs donation to pm cares fund after vaccination
Malayalam News from malayalam.samayam.com, TIL Network