Jibin George | Samayam Malayalam | Updated: 02 Jul 2021, 06:51:00 PM
‘പൊഗോണോട്രോഫി’ എന്ന വാക്കിൻ്റെ അർഥം എന്താണെന്ന് ശശി തരൂ തന്നെ രംഗത്തു വന്നിട്ടും അദ്ദേഹത്തിൻ്റെ ട്വീറ്റും വാക്കും ചർച്ചയാകുകയാണ്. സുഹൃത്തായ രത്തിൻ റോയി എന്നയാളാണ് ഈ വാക്ക് പരിചയപ്പെടുത്തിയതെന്ന് തരൂർ പറഞ്ഞു
പ്രധാനമന്ത്രി, ശശി തരൂർ. Photo: ANI
ഹൈലൈറ്റ്:
- പുതിയ വാക്ക് പരിചയപ്പെടുത്തി ശശി തരൂർ.
- ‘പൊഗോണോട്രോഫി’ എന്ന വാക്കാണ് തരൂർ പങ്കുവച്ചത്.
- തരൂർ മോദിയെ പരിഹസിക്കുകയാണെന്ന് വിമർശനം.
പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുള്ളിൽ ഡ്രോൺ കണ്ടെത്തി; ആശങ്ക അറിയിച്ച് ഇന്ത്യ
‘പൊഗോണോട്രോഫി’ (pogonotrophy) എന്ന വാക്കിൻ്റെ അർഥം എന്താണെന്ന് ആളുകൾ തേടുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിലെ സസ്പെൻസ് അദ്ദേഹം തന്നെ അവസാനിപ്പിക്കുന്നുണ്ട്. ‘പൊഗോണോട്രോഫി’ എന്ന വാക്കിൻ്റെ അർഥം ‘താടിയും മീശയും വളർത്തി പരിപാലിക്കുന്ന കല’ എന്നാണ് ഈ വാക്കിൻ്റെ അർഥമെന്ന് തരൂർ വ്യക്തമാക്കുന്നുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ മുൻ കരുതമാണെന്നും തരൂർ പരിഹസിച്ചു.
സുഹൃത്തായ രത്തിൻ റോയി എന്നയാളാണ് തനിക്ക് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് തരൂർ വ്യക്തമാക്കുന്നുണ്ട്. ഡോക്ടർ പ്രിയ ആനന്ദ് എന്ന ട്വിറ്റർ ഐഡിയിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തരൂർ പുതിയ വാക്ക് പരിചയപ്പെടുത്തിയതെന്നാണ് ശ്രദ്ധേയം.
ഇനി കുട്ടികള്‍ വെളിച്ചത്തിൽ ഇരുന്ന് പഠിക്കും; അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കുന്നു
സ്വന്തമായി കണ്ടെത്തിയ വാക്ക് അല്ലെങ്കിൽ പോലും തരൂരിൻ്റെ പുതിയ ട്വീറ്റ് വൈറലാകുകയാണ്. പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ മുൻപും തരൂർ പരിഹരിച്ചിരുന്നു. തൻ്റെ സുഹൃത്തും എക്കണോമിസ്റ്റുമാണ് രത്തിൻ റോയ്.
8 ക്ലാസുകളിൽ 200ഓളം കുട്ടികൾ, അധ്യാപകർ 2 പേർ മാത്രം, ഇതും കേരളത്തിലാണ്….
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress leader and mp shashi tharoor shares a new word pogonotrophy on twitter
Malayalam News from malayalam.samayam.com, TIL Network