Jibin George | Samayam Malayalam | Updated: 02 Jul 2021, 07:23:00 PM
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പോലീസ് നോട്ടീസ് കൈമാറിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്
കെ സുരേന്ദ്രൻ. Photo: Facebook
ഹൈലൈറ്റ്:
- കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് തിരിച്ചടി.
- സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും.
- ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറി പോലീസ്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് സുരേന്ദ്രന് പോലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭ്യമായെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊടകര കവർച്ച കേസിൽ ഇനി ചോദ്യം ചെയ്യലുമായി സഹകരിക്കില്ലെന്ന് ബിജെപി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പുതിയ ലുക്കിൽ കോഴിക്കോട് ബീച്ച്; ഒരുക്കിയിരിക്കുന്നത് വിസ്മയ കാഴ്ചകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp kerala chief k surendran likely to be questioned for kodakara black money case
Malayalam News from malayalam.samayam.com, TIL Network