മനസ്സിനെ ഏകാഗ്രമാക്കാൻ മെഡിറ്റേഷൻ ശീലിക്കാം. എന്നാൽ ആദ്യമായി മെഡിറ്റേഷൻ ശീലിക്കുന്നവർക്ക് ഇത് അത്ര എളുപ്പമാകണമെന്നില്ല. ഇത് സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ ഇതാ.
ആദ്യമായി മെഡിറ്റേഷൻ ശീലിക്കുന്നവർക്ക് ചില കൂൾ ടിപ്സ്
ഹൈലൈറ്റ്:
- ആദ്യമായി മെഡിറ്റേഷൻ ശീലിക്കുകയാണോ?
- തുടക്കക്കാർക്കുള്ള മെഡിറ്റേഷൻ ടിപ്സ്
- വിശദമായി മനസ്സിലാക്കാം
നിങ്ങൾ ആദ്യമായി ധ്യാനം ചെയ്യുവാൻ തുടങ്ങുമ്പോൾ ധ്യാനിക്കുന്നത് കഠിനമായിരിക്കും. അതിനാൽ ചെറുതായി ആരംഭിച്ച്, പരമാവധി ഗുണങ്ങൾ കൊയ്യുവാൻ ശ്രമിക്കുക. ദിവസേന ധ്യാനിക്കുന്നതിനും അത് ഒരു ശീലമാക്കുന്നതിനും പിന്തുടരേണ്ട ചില പൊടിക്കൈകൾ മനസ്സിലാക്കാം.
തുടക്കക്കാർക്ക്, നിശ്ചലമായി ഇരിക്കുന്നത് തികച്ചും ഒരു പ്രയാസമേറിയ ജോലിയാണ്! ധ്യാനത്തിന് ശാന്തവും ഏകാഗ്രവുമായ മനസ്സ് ആവശ്യമുള്ളതിനാൽ, തുടക്കക്കാർക്ക് ഈ പരിശീലനം എളുപ്പമാക്കുന്നതിനും അതിന്റെ ഗുണങ്ങൾ നേടുന്നതിനും ചില ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ധ്യാനം ആരംഭിക്കുന്നതിനും നിങ്ങളുടെ ദിനചര്യയിൽ അത് സ്ഥിരമായി ഉൾപ്പെടുത്തുന്നതിനുമുള്ള 7 വഴികൾ ഇതാ.
അനായാസം ആയി ഇരിക്കുക
ധ്യാനിക്കാൻ ഒരു നിശ്ചിത സ്ഥാനവുമില്ല. ഒരു കസേരയിലോ സോഫയിലോ തറയിലോ ആകട്ടെ, എവിടെയാണെങ്കിലും സുഖകരവും അനായാസവുമായി വേണം ഇരിക്കുവാൻ.
ചൂടുകാലത്തെ വ്യായാമത്തിൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും
ഇത് ഒരു ശീലമാക്കുക
ധ്യാനിക്കാനുള്ള സമയം കണ്ടെത്താൻ ശ്രമിക്കുന്ന നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്, ധ്യാനിക്കുന്നത് ഒരു ശീലമാക്കുക, അതിനായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക. ഒരു ദിനചര്യ സജ്ജമാക്കാൻ, എല്ലാ ദിവസവും ഒരേ സമയത്ത് ധ്യാനിക്കുക.
ചെറിയ രീതിയിൽ ആരംഭിക്കുക
നിങ്ങൾ ആദ്യമായി ചെയ്യുമ്പോൾ 30 മിനിറ്റ് നേരം മെഡിറ്റേറ്റ് ചെയ്യണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നിങ്ങൾക്ക് സുഖപ്രദമായ നേരത്തേക്ക് ധ്യാനം ചെയ്തുകൊണ്ട് ആരംഭിച്ച് ക്രമേണ നിങ്ങളുടെ ധ്യാന ദൈർഘ്യം വർദ്ധിപ്പിക്കുക.
ക്ഷമ അനിവാര്യം
സ്വയം പരുഷമായി പെരുമാറരുത്, ധ്യാനിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും അടിച്ചമർത്തരുത്. നിങ്ങൾ നിങ്ങളുമായി മനസ്സുമായി ഒരു ബന്ധം വളർത്തിയെടുക്കുക, ജീവിതത്തിൽ കൂടുതൽ അനുകമ്പയും ക്ഷമയും കാണിക്കുന്നതിനും മനസ്സിനെ അനുകൂല ചിന്തകളാൽ നിറയ്ക്കുന്നതിനും ധ്യാനം ഉപയോഗിക്കുക.
റേസ് വാക്കിംഗ് ശീലിച്ചാൽ ഗുണങ്ങളേറെ
സാവധാനം ശ്വസിക്കുക
വ്യക്തമായ മനസ്സ് ഉണ്ടായിരിക്കുക എന്നത് അസാധ്യമാണെന്ന് തോന്നാം. നിങ്ങളുടെ മനസ്സിൽ വളരെയധികം ചിന്തകളും സംശയങ്ങളും പിരിമുറുക്കങ്ങളും നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ ചിന്തിക്കാതിരിക്കാൻ പ്രയാസമായിരിക്കും. അതിനാൽ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ശാരീരിക സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിരീക്ഷിക്കുകയും ചെയ്യുക.
വേണം കൃത്യമായ പരിശീലനം
ഒരു പുരുഷനോ സ്ത്രീയോ ആകട്ടെ, കൃത്യമായ പരിശീലനം അവരെ തികഞ്ഞവരാക്കുന്നു! അതിനാൽ നിങ്ങളുടെ ശ്രദ്ധ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ പോലും ഇത് ചെയ്യുന്നത് തുടരുക. ദൈനംദിന പരിശീലനത്തിലൂടെ, നിങ്ങൾക്ക് ധ്യാനം കൃത്യമായി ചെയ്യാൻ കഴിയുകയും, അതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. ഒപ്പം എല്ലാ ദിവസവും ധ്യാനിക്കാനുള്ള ശേഷി മെച്ചപ്പെടും.
കൃത്യമായി രേഖപ്പെടുത്തുക
നിങ്ങളുടെ വികാരങ്ങളുടെ ഒരു കൃത്യമായ രേഖ സൂക്ഷിക്കുക, ധ്യാനിച്ചതിന് ശേഷം നിങ്ങൾക്ക് ശാരീരികമായും മാനസികമായും എങ്ങനെ തോന്നുന്നുവെന്നത് ശ്രദ്ധിക്കുക. നിങ്ങൾക്ക് സ്വയം അനുഭവപ്പെടുന്ന മാറ്റങ്ങൾ ഒരു പുസ്തകത്തിൽ എഴുതുക, പരിശീലനം ഉപേക്ഷിക്കാൻ നിങ്ങൾക്ക് തോന്നുമ്പോൾ പ്രചോദിതരായി തുടരുന്നതിന് ഈ പേജുകൾ വീണ്ടും മറിച്ചു നോക്കുക.
സന്ധിവേദന അകറ്റാൻ കറുവപ്പട്ട
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : easy meditation tips for beginners
Malayalam News from malayalam.samayam.com, TIL Network