നേരത്തെ, ഇത് സംഭന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതിനായി രാജിവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ഇതോടെ ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന വ്യക്തി എന്ന പേരും തിരാത്ത് സിങ്ങിന് സ്വന്തമായി. 115 ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം അധികാരത്തിൽ ഇരുന്നത്.
നാല് മാസങ്ങള്‍ക്ക് മുൻപാണ് ലോക്സഭാ എംപിയായിരുന്ന റാവത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിന് വേണ്ടി സ്ഥാനം രാജിവച്ചത്. നിലവിൽ എംഎൽഎ അല്ലാത്ത റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ജനവിധി തേടേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കന്നത്.
Also Read : കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടൻ; സിന്ധ്യ, മോദി, സോനോവാള്‍ മന്ത്രിസ്ഥാനത്തേക്ക് 25 ഓളം പേര്; വിശദ വിവരങ്ങൾ
പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രി തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
പ്രവചനങ്ങള്‍ പാഴായി… കനക്കാതെ കാലവര്‍ഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tirath singh rawat resigns as uttarakhand cm
Malayalam News from malayalam.samayam.com, TIL Network