പാലക്കാട്: പാലക്കാട് ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. പരിക്കേറ്റ വെള്ളേങ്ങര മുഹമ്മദിന്റെ മകനായ ഹുസൈനെ(30) മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹുസൈനൊപ്പം ഉണ്ടായിരുന്ന ആളുകള്‍ വലിയ ശബ്ദമുണ്ടാക്കിയതോടെ കടുവ പിന്‍വാങ്ങി. അതോടെയാണ് കൂടുതല്‍ പരിക്കുകളില്ലാതെ ഹുസൈനെ രക്ഷിക്കാനായത് എന്നാണ് വിവരം.
ഉപ്പുകുളം മേഖലയില്‍ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് വളര്‍ത്തുനായ്ക്കളേയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചതായും പറയുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.