കൊച്ചി: സ്ഥിരമായി മദ്യപിച്ച് ഉപദ്രവിച്ചിരുന്ന മകനെ അച്ഛന് കുത്തിക്കൊന്നു. ഉദയംപേരൂര്‍ ഞാറ്റിയേല്‍ സന്തോഷാണ്(42)കൊല്ലപ്പെട്ടത്.
സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നതായി ഉദയം പേരൂര്‍ എസ് ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ ശേഷം പിതാവ് മണി (75) പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
മകന് സ്ഥിരമായി മദ്യപിച്ചെത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇത് സഹിക്കാതെയാണ് മകന് സന്തോഷിനെ പിതാവ് കൊലപ്പെടുത്തിയത്.
ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്
Content Highlight: Father Kills Son