Jibin George | Samayam Malayalam | Updated: 03 Jul 2021, 11:24:00 AM
എറണാകുളം ഉദയംപേരൂരിലാണ് പിതാവ് മകനെ കുത്തിക്കൊന്നത്. മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന മകൻ്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്
ഹൈലൈറ്റ്:
- പിതാവ് മകനെ വെട്ടിക്കൊന്നു.
- സംഭവം എറണാകുളം ഉദയംപേരൂരിൽ.
- അന്വേഷണം ആരംഭിച്ച് പോലീസ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ വീട്ടിൽ പെട്രോള്‍ കുപ്പിയുമായി 18കാരൻ; പോലീസ് എത്തിയപ്പോള്‍ ഞരമ്പ് മുറിക്കുമെന്ന് ഭീഷണി
രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്തോഷ് മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ വ്യക്തമാക്കി.
ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ മണി മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ വഴക്ക് പതിവായിരുന്നതിനാൽ സമീപവാസികൾ ശ്രദ്ധിച്ചില്ല.
11കാരനെതിരെ ഷെൽറ്റര്‍ ഹോമിൽ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ
വെള്ളിയാഴ്ച ഉച്ചയോടെ മദ്യപിച്ച് എത്തിയ സന്തോഷ് മർദ്ദിച്ചതായി മണി പോലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് മണി കുത്തിയതെന്നാണ് റിപ്പോർട്ട്.
പ്രവചനങ്ങള്‍ പാഴായി… കനക്കാതെ കാലവര്‍ഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : father kills son in ernakulam
Malayalam News from malayalam.samayam.com, TIL Network