Gokul Murali | Samayam Malayalam | Updated: 03 Jul 2021, 12:14:00 PM
ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഐടി ആക്ട്, ഗൂഡാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വോട്ടേഴ്സ് ലിസ്റ്റ്
ഹൈലൈറ്റ്:
- ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്
- പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു
- ഐടി ആക്ട്, ഗൂഡാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
Also Read : റെക്കോര്‍ഡ് വാക്സിനേഷനുമായി ഇന്ത്യ, രണ്ടാമത് അമേരിക്ക; രാജ്യത്തെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം; പ്രത്യേക മാർഗരേഖ
ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഐടി ആക്ട്, ഗൂഡാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് കേസ് അന്വേഷിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : രാജ്യത്ത് ഇന്നും അരലക്ഷത്തോളം പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിൽ കുറവ്
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം തെളിവ് സഹിതം പുറത്തുവിട്ട ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു ഉണ്ടാക്കിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വീഴ്ച പറ്റിയതായി ആരോപിച്ചിരുന്നു. പിന്നീട്, 38,000ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷനും സമ്മതിക്കേണ്ടി വരികയായിരുന്നു.
വോട്ടർപ്പട്ടിക രഹസ്യരേഖയല്ലെന്നും വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ആണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ, അന്തിമ വോട്ടര്‍പ്പട്ടിക രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്നുണ്ട്. പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങള്‍ ചോര്‍ത്തലിന്റെ പരിധിയിൽ വരുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : crime branch files case on kerala election commission complaint on voters list leakage
Malayalam News from malayalam.samayam.com, TIL Network