Jibin George | Samayam Malayalam | Updated: 03 Jul 2021, 12:05:00 PM
വിസ്മയയുടെ ദുരൂഹമരണത്തിൽ കിരണിനെ പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കുകയാണെന്ന് പ്രതിയുടെ അഭിഷാകൻ ബി എ ആളൂർ കോടതിയിൽ വ്യക്തമാക്കി. കിരൺ ഇതുവരെ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു
വിസ്മയ, ബി എ ആളൂർ. Photo: Social Media/Facebook
ഹൈലൈറ്റ്:
- പോലീസ് കാണിക്കുന്നത് അമിതാവേശമെന്ന് ബി എ ആളൂർ.
- കിരണിനെ പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കുന്നു.
- പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ.
മദ്യപിച്ചെത്തി പതിവായി ഉപദ്രവം; എറണാകുളത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു
വെള്ളിയാഴ്ച രാവിലെ 11മണിയോടെ ശാസ്താം കോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. റിമാൻഡിൽ കഴിയുന്ന വിസ്മയയുടെ ഭർത്താവും പ്രതിയുമായ കിരണിൻ്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കേസിൻ്റെ അന്വേഷണം ഗൗരവമായി തുടരുകയാണ്. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ വ്യക്തമാക്കി.
അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് കിരൺ കുമാറെന്ന് ആളൂർ കോടതിയിൽ വ്യക്തമാക്കി. “കിരൺ ഇതുവരെ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ല. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സ്ത്രീധന പീഡന വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമാണിത് – എന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനം; വിവരം പങ്കുവച്ച് ആരോഗ്യമന്ത്രി
ആളൂരിൻ്റെ വാദം അസി പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. നിലവിൽ ചുമത്തിയിരിക്കുന്ന 304 ബി (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമല്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റ് പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും കാവ്യാ നായർ വ്യക്തമാക്കി. കൊവിഡ് ബാധിതനായതിനെ തുടർച്ച് ചികിത്സയിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതിനാൽ ജാമ്യം നൽകരുതെന്നും അവർ വാദിച്ചു. വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്ട്രേറ്റ് എ.ഹാഷിം വ്യക്തമാക്കുകയായിരുന്നു.
പ്രവചനങ്ങള്‍ പാഴായി… കനക്കാതെ കാലവര്‍ഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : adv ba aloor appeared in court for vismaya case
Malayalam News from malayalam.samayam.com, TIL Network