ജൂലൈ ഏഴിന് സര്‍വീസ് പുനരാരംഭിക്കില്ല
ഇന്ത്യയില്‍ നിന്ന് ജൂലൈ എഴ് മുതല്‍ ദുബായിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും അവ പരിഹരിച്ച് ജൂലൈ ഏഴോടെ സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇതുപ്രകാരം ആളുകള്‍ ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ യുഎഇ സര്‍വീസ് നിര്‍ത്തിവച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.
ജൂലൈ 21 വരെ യാത്രാ വിലക്കെന്ന് യുഎഇ
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യയും യുഎഇയുടെ ഇത്തിഹാദ് എയര്‍വെയ്സും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. നേരത്തെ ജൂലൈ ആറുവരെ യാത്രവിലക്കുണ്ടെന്നായിരുന്നു ഇരു കമ്പനികളും അറിയിച്ചിരുന്നത്.
ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്ന് ദുബായ് ഏവിയേഷന്‍ അധികൃതര്‍ കഴിഞ്ഞ മാസം അറിയിച്ചതോടെയാണ് ഏപ്രില്‍ 25 മുതല്‍ മുടങ്ങിക്കിടക്കുകയായിരുന്ന യുഎഇ യാത്ര പുനരാരംഭിക്കുകയാണെന്ന പ്രതീക്ഷ പ്രവാസികള്ക്കുണ്ടായത്.
നിബന്ധനകളില്‍ ആശയക്കുഴപ്പം
ദുബായില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും ഇവിടെ അംഗീകാരമുള്ള രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുവര്‍ക്കുമായിരിക്കും യാത്രമാനുമതി ലഭിക്കുകയെന്നായിരുന്നു ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രിം കമ്മിറ്റിയുടെ അറിയിപ്പ്. 48 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധനയുടെ ക്യൂആര്‍ കോഡ് സഹിതമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റ്, ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പിസിആര്‍ പരിശോധന, ഇതിന്റെ ഫലം വരുന്നത് വരെ സ്ഥാപന ക്വാറന്റൈന് തുടങ്ങിയവ നിബന്ധനകളും അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍ നാല് മണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് പിസിആര്‍ ടെസ്റ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ വിലക്ക് തുടരുമെന്ന യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ അറിയിപ്പുണ്ടായത്. അതോടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഇത്തിഹാദും എയര്‍ ഇന്ത്യയും തീരുമാനിക്കുകയായിരുന്നു. അപ്പോഴും എമിറേറ്റ്സ് വഴി ദുബായിലെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ആ പ്രതീക്ഷയാണ് എമിറേറ്റ്സിന്റെ പുതിയ തീരുമാനത്തോടെ അസ്ഥാനത്തായത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : emirates also postponed services from india
Malayalam News from malayalam.samayam.com, TIL Network