ഹൈലൈറ്റ്:
- താരന്റെ ശല്യം അസഹനീയമാണോ? പരീക്ഷിച്ച പ്രതിവിധികളൊന്നും ഫലം ചെയ്യുന്നില്ലേ?
- വിഷമിക്കേണ്ട, താരൻ മാറാൻ ഈ വിദ്യകൾ തീർച്ചയായും സഹായിക്കും.
തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ ഒഴിവാക്കാൻ ഈ 8 പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് പരിഹാരങ്ങൾ തയ്യാറാക്കാം.
വേപ്പില
താരന്റെ പ്രശ്നം കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ വേപ്പിലയെ നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം. ചൊറിച്ചിൽ, ശിരോചർമ്മത്തിലെ ചുവന്ന പാടുകൾ എന്നിവയിൽ നിന്ന് വേപ്പ് ധാരാളം ആശ്വാസം നൽകുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്, ഇത് താരൻ വളർച്ചയെ തടയും. നിങ്ങൾക്ക് തയ്യാറാക്കാൻ ശ്രമിക്കാവുന്ന ഒരുഹെയർ മാസ്ക് ഇതാ.
കുറച്ച് വേപ്പില എടുത്ത് മിക്സിയിൽ അടിക്കുക. ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയിൽ ഈ മാസ്ക് പുരട്ടി 15-20 മിനിറ്റ് നേരം ഇടുക. ശേഷം, നിങ്ങളുടെ തലമുടി തണുത്ത വെള്ളത്തിൽ കഴുകുക. ഇത് തീർച്ചയായും നിങ്ങളുടെ ശിരോചർമ്മം പോഷിപ്പിക്കും.
തൈര്
എല്ലാത്തരം മുടിയിലും പ്രവർത്തിക്കുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്നു.
അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി അടിച്ചതുമായ പപ്പായയുമായി കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിക്കുക, അതിനുശേഷം പതിവുപോലെ മുടി കഴുകുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
റോസ് വാട്ടർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
വെളിച്ചെണ്ണ
ശിരോചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളും അതുണ്ടാക്കുന്ന മറഞ്ഞിരിക്കുന്ന പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ചൊറിച്ചിൽ അകറ്റി ശിരോചർമ്മത്തിന് ആശ്വാസം നൽകാനും ഇത് സഹായിക്കും.
വെളിച്ചെണ്ണയും നാരങ്ങയും താരൻ പരിഹരിക്കാനുള്ള പരീക്ഷിച്ച് വിജയിച്ച ഒരു പരിഹാരമാണ്. കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഇത് വച്ചതിനു ശേഷം, തല ഷാമ്പൂ പ്രയോഗിച്ച് കഴുകുക.
ഉലുവ
പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. മുടിയും ശിരോചർമ്മവും ശക്തിപ്പെടുത്താൻ സഹായിക്കുന്ന സപ്ലിമെന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്തിനധികം, ഇത് രോമകൂപങ്ങൾ നന്നാക്കുകയും മുടി വീണ്ടും വളർത്താൻ സഹായിക്കുകയും ചെയ്യുന്നു.
* ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക.
* അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക.
* അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക.
* ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.
* ഇത് 30 മിനിറ്റു നേരം വയ്ക്കുക.
* തുടർന്ന്, ഷാംപൂ പുരട്ടി തല നന്നായി കഴുകി വൃത്തിയാക്കുക.
കറ്റാർ വാഴ
കറ്റാർ വാഴ നിങ്ങളുടെ മുടിയെ മൃദുവും മിനുസമാർന്നതുമാക്കി മാറ്റുക മാത്രമല്ല, വേരുകളിൽ നിന്ന് അതിനെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയിൽ ഒരു തണുപ്പിക്കൽ പ്രഭാവം നൽകുന്നു, ഒപ്പം ആൻറി ബാക്ടീരിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾ എന്നിവ താരൻ തടയുകയും തലയിലെ ചൊറിച്ചിൽ അകറ്റി ശാന്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, കറ്റാർ വാഴയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കറ്റാർ വാഴയിൽ നിന്ന് ജെൽ എടുക്കുക. ഇത് തലയിൽ നേരിട്ട് പ്രയോഗിച്ച് 15 മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 30 മിനിറ്റ് നേരം വെറുതെ വിടുക. ശേഷം, ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മാസത്തിലൊരിക്കൽ ഇത് ചെയ്യുന്നത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ വീട്ടിൽ കറ്റാർ വാഴ ചെടി ഇല്ലെങ്കിൽ, നിങ്ങൾക്ക് കടയിൽ നിന്ന് കറ്റാർ വാഴ ഇലകൾ വാങ്ങാം അല്ലെങ്കിൽ കടകളിൽ നിന്ന് നല്ല ഗുണനിലവാരമുള്ള കറ്റാർ വാഴ ജെൽ വാങ്ങി ഉപയോഗിക്കാം.
ആപ്പിൾ സിഡർ വിനാഗിരി
ആപ്പിൾ സിഡർ വിനാഗിരിയുടെ അല്പം രേതസ് സ്വഭാവം അണുബാധയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു, അതിനാൽ തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ അത് നിയന്ത്രിക്കുന്നു. ഇത് മുടിയുടെ പിഎച്ച് മൂല്യവും തുലനം ചെയ്യുന്നു. കൂടാതെ, ആപ്പിൾ സിഡർ വിനാഗിരി നിങ്ങളുടെ മുടി വേരുകളിൽ നിന്ന് അവശിഷ്ടങ്ങൾ അല്ലെങ്കിൽ അനാവശ്യ പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നു, ഇത് മുടി കൊഴിച്ചിലിനെ തടയാൻ സഹായിക്കും.
കുറച്ച് ആപ്പിൾ സിഡർ വിനാഗിരി എടുത്ത് തുല്യ അളവിൽ വെള്ളത്തിൽ ലയിപ്പിക്കുക, ഇത് മുടി കഴുകുന്നതിന് മുമ്പ് തലയിൽ പ്രയോഗിക്കുക. കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. അധിക ജലാംശം ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ മാസ്കിൽ തേൻ തുള്ളി ചേർക്കാം. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക.
ഈ പ്രശ്നങ്ങൾ അകറ്റാൻ വേപ്പില മുഖത്ത് ഇങ്ങനെ അരച്ചിടാം
വാഴപ്പഴം
വാഴപ്പഴം പ്രധാന ചേരുവയായി നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ നിങ്ങൾ വിപണിയിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കാം. വരണ്ട ശിരോചർമ്മം വൃത്തിയാക്കാൻ സഹായിക്കുന്ന ഈ പഴത്തിന്റെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങളാണ് ഇതിന് കാരണം. അവ മുടിയെ അവിശ്വസനീയമാംവിധം പോഷിപ്പിക്കുന്നതും മോയ്സ്ചറൈസിംഗ് ചെയ്യുന്നതുമാണ്, അതിനാൽ വരണ്ട ശിരോചർമ്മം, താരൻ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനുള്ള മികച്ച ചികിത്സ ഇത് നൽകുന്നു.
ഒരു വാഴപ്പഴം നന്നായി ഉടച്ചെടുക്കുക, മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കാം, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി മസാജ് ചെയ്ത് അഞ്ച് മുതൽ 10 മിനിറ്റ് വരെ വിടുക. ശേഷം, തല ഇളം ചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകുക.
ടീ ട്രീ ഓയിൽ
ടീ ട്രീ ഓയിൽ ആന്റിസെപ്റ്റിക്, ആന്റിഫംഗൽ, ആൻറിബയോട്ടിക് ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇത് താരൻ, വരണ്ട ചർമ്മം എന്നിവ നീക്കം ചെയ്യുന്നതിന് മാത്രമല്ല, അതിന് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണയിലേക്കോ ഒലിവ് ഓയിലിലേക്കോ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് തലയിൽ മസാജ് ചെയ്യുക. ഇത് 10 മിനിറ്റ് വിടുക, തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.
ചർമ്മത്തിന് വേണം ഈ റോസ് ജാസ്മിൻ ഓയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 8 brilliant home remedies to get rid of dandruff effectively
Malayalam News from malayalam.samayam.com, TIL Network