ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് എപ്പോഴും നല്ലത്. കണ്ണുകളുടെ ചുറ്റുമുള്ള ചർമ്മ സംരക്ഷണത്തിനും ഇത് തന്നെയാണ് മികച്ച രീതി. പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില അണ്ടർ ഐ മാസ്കുകൾ ഇതാ…
കണ്ണുകളുടെ ഭംഗി കൂട്ടാം, ഈ അണ്ടർ ഐ മാസ്കുകൾ വെറുതേയാകില്ല
ഹൈലൈറ്റ്:
- കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ ആയുർവേദ പരിഹാരങ്ങൾ
- സ്വയം തയ്യാറാക്കാവുന്ന ചില അണ്ടർ ഐ മാസ്കുകൾ ഇതാ
ചർമ്മ സംരക്ഷണത്തിൽ നിന്ന് മാറ്റി നിർത്താനാവാത്ത കാര്യമാണ് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ സംരക്ഷണം. പല കാരണങ്ങൾ കൊണ്ടും ഈ ഭാഗത്തെ ചർമ്മത്തിന് വീക്കം, ഇരുണ്ട നിറം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആയുർവേദ പരിഹാരങ്ങൾ സ്വീകരിക്കാം.
മഞ്ഞൾ, തേൻ തുടങ്ങിയ ചേരുവകൾ എല്ലായ്പ്പോഴും അവയുടെ ഔഷധഗുണത്തിന് പേരുകേട്ടതാണ്, നിങ്ങളുടെ കണ്ണിന് കീഴെയുള്ള പ്രദേശത്തെ നിറം മെച്ചപ്പെടുത്തി ചർമ്മത്തെ സംരക്ഷിക്കുവാനായി സ്വയം തയ്യാറാക്കാവുന്ന ചില മികച്ച ചർമ്മ സംരക്ഷണ കൂട്ടുകൾ ഇതാ.
കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിനായി ആയുർവേദ ഫേയ്സ് മാസ്കുകൾ
1. നെല്ലിക്ക
നെല്ലിക്ക ആയുർവേദ ഗുണങ്ങളുടെ പേരിൽ മാത്രമല്ല, മികച്ച ചർമ്മസംരക്ഷണ ഘടകമായും കണക്കാക്കപ്പെടുന്നു. ഇത് പ്രകൃതിദത്ത ഓക്സിഡന്റാണ്, മാത്രമല്ല ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് ശാന്തമായ പ്രഭാവം പകരുകയും കണ്ണിന് കീഴെയുള്ള ഇരുണ്ട വൃത്തങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ പ്രതിവിധിക്ക്, നിങ്ങൾ ഒരു ടേബിൾ സ്പൂൺ നെല്ലിക്ക പൊടി എടുത്ത് അതിൽ കുറച്ച് തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. പ്രശ്ന ബാധിത പ്രദേശങ്ങളിൽ ഈ പേസ്റ്റ് പുരട്ടി ഏകദേശം 20 മിനിറ്റ് ഇടുക, തുടർന്ന് കഴുകിക്കളയുക. മികച്ച ഫലങ്ങൾക്കായി നിങ്ങൾക്ക് പതിവായി ഈ പ്രതിവിധി ചെയ്യുന്നത് ആവർത്തിക്കാം.
കരുവാളിപ്പ് അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
2. മഞ്ഞൾ
മഞ്ഞളിൽ മികച്ച ഔഷധ ഗുണങ്ങളുള്ളതിനാൽ ചർമ്മസംരക്ഷണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നല്ലൊരു ഒറ്റമൂലിയാണ് ഇത്. ആയുർവേദ പ്രകാരം ചികിത്സാപരമായ ആവശ്യങ്ങൾക്കായി മഞ്ഞൾ വളരെക്കാലമായി ഉപയോഗിക്കുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഈ പരിഹാരത്തിന് ഒരു ടീസ്പൂൺ കടല മാവ്, രണ്ട് ടേബിൾ സ്പൂൺ പുതിന ഇല, നാലിലൊന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഒരുമിച്ച് ചേർക്കുക. എല്ലാ ചേരുവകളും ഒരു പാത്രത്തിൽ നന്നായി കലർത്തി, ഈ മിശ്രിതം നിങ്ങളുടെ കണ്ണുകൾക്ക് താഴെ 15 മിനിറ്റ് നേരം പുരട്ടി വയ്ക്കുക. എന്നിട്ട് കഴുകുക.
3. തേൻ
തേൻ ചർമ്മത്തിന് പ്രകൃതിദത്ത മോയ്സ്ചുറൈസറായി ഉപയോഗിക്കാം. തുടുത്ത മനോഹരമായ ചർമ്മം ഉണ്ടാകുവാൻ ഇത് സഹായിക്കുന്നു. ഈ പ്രതിവിധിക്ക് കുറച്ച് തേൻ എടുത്ത് മധുരമുള്ള ബദാം ഓയിൽ ചേർക്കുക. രണ്ട് ചേരുവകളും നന്നായി കലർത്തി, ഈ മിശ്രിതം പ്രശ്നം ബാധിച്ച സ്ഥലത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. ഈ മാസ്ക് മുഖത്ത് ഒരു രാത്രി മുഴുവൻ വച്ചതിനു ശേഷം, അടുത്ത ദിവസം വെള്ളമൊഴിച്ച് മുഖം കഴുകുക.
4. പുതിനയില
സത്യം പറഞ്ഞാൽ, നമ്മുടെ ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത ചേരുവകളും ആയുർവേദ കൂട്ടുകളും ഉപയോഗിക്കുന്നതിനെക്കാൾ മികച്ചതായി മറ്റൊന്നുമില്ല എന്നും, ഇവ നമ്മുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യവുമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ഈ പ്രതിവിധിക്ക്, കുറച്ച് പുതിനയില ചതച്ച് അതിൽ ചെറുനാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. കുറച്ച് മിനിറ്റ് നേരത്തേക്ക് ഈ മിശ്രിതം കണ്ണുകൾക്ക് ചുറ്റും വയ്ക്കുക, തുടർന്ന് തുടച്ചുമാറ്റുക.
5. ബദാം
ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പ്രതിവിധിക്ക്, ഒരു ടേബിൾ സ്പൂൺ ബദാം പച്ച പാലിൽ കലർത്തി, അതിൽ നിന്ന് ഒരു പേസ്റ്റ് ഉണ്ടാക്കുക. കണ്ണുകൾക്കടിയിൽ ഈ മിശ്രിതം പ്രയോഗിച്ച് ഏകദേശം 10 മിനിറ്റ് നേരത്തേക്ക് അത് വയ്ക്കുക. എന്നിട്ട് സൗമ്യമായി കഴുകുക. മികച്ച ഫലങ്ങൾക്കായി നിങ്ങൾക്ക് ഇത് ആഴ്ചയിൽ മൂന്ന് തവണ ആവർത്തിക്കാം.
ചർമ്മത്തിന് വേണം ഈ റോസ് ജാസ്മിൻ ഓയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 5 natural ingredients to use in your under eye mask
Malayalam News from malayalam.samayam.com, TIL Network