റവ ഉപ്പുമാവ് ഏറെ ആരോഗ്യം നല്കുന്ന ഭക്ഷണമാണ്. ഇതെക്കുറിച്ച് കൂടുതലറിയൂ.
തടി കുറയ്ക്കാന്‍
ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പൊതുവേ കലോറി കുറഞ്ഞതാണ് ഗോതമ്പിന്റെ ഉപോല്പന്നമായ റവ. ഇത് പതുക്കെയാണ് ദഹിയ്ക്കുക. ഇതിനാല്‍ വിശപ്പ് അകറ്റി നിര്‍ത്താന്‍ നല്ലതാണ്. അമിത ഭക്ഷണം തടയാന്‍ സഹായിക്കുന്നു. ഇത് പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ബാലന്‍സ്ഡ് ഡയറ്റാണ്
ഇത് ബാലന്‍സ്ഡ് ഡയറ്റാണ്. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയതാണ്. ഇതിന് കുറവു കൊളസ്ട്രോള്‍ മാത്രമേയുള്ളൂ. ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് ഉപ്പുമാവ്. ഇത് വിളര്‍ച്ച പോലുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്കുന്ന ഇത് പ്രാതലാക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവുമെല്ലാം ലഭ്യമാകുന്നു. ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്തുണ്ടാക്കിയില്‍ ഗുണം ഏറും. ഇതില്‍ ചേര്‍ക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങള്‍ നല്കുന്നു.
ഇതില്‍
ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതെല്ലാം എല്ലിനും നാഡീവ്യൂഹത്തിനും നല്ലതാണ്. ഇതിലെ സെലേനിയം പ്രതിരോധ ശേഷി നല്കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിലെ പൊട്ടാസ്യം കിഡ്നി ആരോഗ്യത്തിന് നല്ലതാണ്.
ഊര്‍ജം
ഒരു ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ റവ ഉപ്പുമാവ് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും നല്ല ദഹനം വഭിക്കാനും റവ ഉപ്പുമാവ് സഹായിക്കുന്നു. ഗോതമ്പിൻറെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഉപ്പുമാവില്‍ കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാറുണ്ട്. ഇത് ഇവയുടെ പോഷകഗുണം ഇരട്ടിപ്പിയ്ക്കും. ദിവസവും 4 വാള്‍നട്ട് കഴിച്ചാല്‍….
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health benefits of rava upma
Malayalam News from malayalam.samayam.com, TIL Network