Also Read: അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ നോക്കി, ചായയില്‍ വിഷം നല്കി, രുചി മാറ്റം തോന്നിയതിനാല്‍ അച്ഛന് കുടിച്ചില്ല
മുമ്പ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തില്‍ ഇഡിക്ക് വിശാല അധികാരങ്ങള്‍ നല്‍കിയത് സുപ്രിം കോടതി ശരിവെച്ചിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍, ജാമ്യത്തിനായുള്ള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവ കോടതി ശരിവെച്ചു. ഇഡി പോലീസ് അല്ലെന്നും ഇസിഐആര്‍ രഹസ്യരേഖയായി കണക്കാക്കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം, ധനകാര്യബില്ലിലൂടെ നിയമഭേദഗതി നടപ്പാക്കിയതിലെ തീര്‍പ്പ് ഏഴംഗ ബെഞ്ചിന് വിട്ടു.
ഇഡിക്ക് വിശാല അധികാരം നല്കുന്ന സുപ്രിം കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്കിയ പുനഃപരിശോധനാ ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി ചേംബറില്‍ പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
Also Read: ഇന്നും കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
ഇഡിക്ക് പരമാധികാരം നല്കുന്ന വിധി ജൂലൈ 27 ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്.
രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയായ നൈജീരിയന്‍ പൗരന് ബംഗളൂരുവില്‍ പിടിയിൽ