Authored by Samayam Desk | Samayam MalayalamUpdated: Aug 25, 2022, 11:47 AM
ലാവ്ലിൻ കേസ് സുപ്രീംകോടതി സെപ്റ്റംബർ 13 ന് പരിഗണിക്കും. ഈ ദിവസം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്നും ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നീക്കം ചെയ്യരുതെന്ന് നിർദേശമുണ്ട്.
ഹൈലൈറ്റ്:
- ലാവ്ലിൻ കേസ് സെപ്റ്റംബർ 13 ന് സുപ്രീംകോടതി പരിഗണിക്കും.
- കേസ് മാറ്റരുതെന്ന് സുപ്രീംകോടതിയുടെ നിർദേശം.
- അഭിഭാഷകയുടെ ഇടപെടലിനെ തുടർന്നാണ് നിർദേശം.
ലക്ഷ്യം ഇന്ത്യയെ ആക്രമിക്കുക; പാകിസ്ഥാൻ നൽകിയ 30,000 രൂപയുമായി നിയന്ത്രണ രേഖയിൽ നിന്നും ഭീകരൻ അറസ്റ്റിൽ
കഴിഞ്ഞ നാലു വർഷത്തിനിടെ 30 ലേറെ തവണയാണ് എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നത്. ഹർജി തുടർച്ചായി മാറ്റിവെക്കുന്നത് അഭിഭാഷക എം കെ അശ്വതി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് 13 ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്നും ലാവ്ലിൻ കേസ് നീക്കം ചെയ്യരുതെന്ന നിർദേശമുണ്ടായത്.
ഇഡിയുടെ വിശാലധികാരം ശരിവെച്ച വിധി; പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. ഇതിനുശേഷം പല തവണ കേസ് മാറ്റിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് യു യു ലളിത് ആയിരുന്നു പരിഗണിച്ചിരുന്നത്. കേസ് ഇനി ലിസ്റ്റ് ചെയ്തിരിക്കുന്ന ദിവസം ജസ്റ്റിസ് യു യു ലളിത് ആയിരിക്കും ചീഫ് ജസ്റ്റിസ്. യു യു ലളിതിൻ്റെ ബെഞ്ച് തന്നൊയാണോ കേസ് പരിഗണിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
‘പാർട്ടിയിൽ വ്യക്തി താൽപര്യങ്ങൾക്ക് മുൻഗണന’; കോൺഗ്രസ് വക്താവ് സ്ഥാനം രാജിവെച്ച് ജയ്വീർ ഷെർഗിൽ
ഓണക്കാലത്ത് ലഹരിക്കടത്ത് വര്‍ധിക്കാന്‍ സാധ്യത; പരിശോധനകള്‍ കര്‍ശനമാക്കി എക്സൈസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക