Authored by Samayam Desk | Samayam MalayalamUpdated: Aug 25, 2022, 12:35 PM
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഗവര്‍ണര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ ഹേമന്ത് സോറന് രാജി വെച്ചേക്കുമെന്ന് സൂചനയുണ്ട്. ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറനെതിരെ ആരോപണം ഉയര്‍ന്നത്.
ഹൈലൈറ്റ്:
- ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി
- നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
- ഹേമന്ത് സോറന് രാജി സമര്‍പ്പിച്ചേക്കും
ഖനനത്തിന് അനുമതി നല്‍കിയതില്‍ ഹേമന്ത് സോറന് വന്‍ അഴിമതിക്ക് കൂട്ടുനിന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിചാരണ പൂര്
ത്തിയാക്കി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ പ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ലാവ്ലിൻ കേസ് സുപ്രീംകോടതി സെപ്റ്റംബർ 13 ന് പരിഗണിക്കും
ഖനന വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന് പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്ക് കന്നെ അനുവദിച്ചുവെന്നായിരുന്നു പരാതി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശദീകരണവും തേടിയ ശേഷമാണ് തെരഞ്ഞെടുപ്പ്കമ്മീഷന്റെ തീരുമാനം. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഹേമന്ത് സോറന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ ജാര്‍ഖണ്ഡിലെ രാഷ്ട്രീയ നീക്കങ്ങള്‍ ദേശീയശ്രദ്ധയാകര്ഷിക്കുമെന്ന് ഉറപ്പാണ്. ജാര്‍ഖണ്ഡിലെ 3 എംഎല്‍എമാരെ പണവുമായി ബംഗാളില്‍ നിന്ന് പിടികൂടിയത് ബിജെപിയുടെ ഓപ്പറേഷന് താമരയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
എം.എ യൂസഫലിയുടെ പുതിയ ഹെലികോപ്ടര്‍ എച്ച് 145 കൊച്ചിയില്‍ പറന്നിറങ്ങി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക