പാല്
മൂന്ന് സ്റ്റെപ്പുകളിലായാണ് ഇത് ചെയ്യേണ്ടത്. ആദ്യത്തേത് ക്ലെന്‍സിംഗ് ആണ്. അതായത് മുഖം ക്ലീന്‍ ആക്കുന്ന പ്രക്രിയ. ഇതിന് ഇവിടെ ഉപയോഗിയ്ക്കുന്നത് പാലാണ്. പാല് തിളപ്പിയ്ക്കാത്തത് വേണം. വൈറ്റമിനുകളും ലാക്റ്റിക് ആസിഡുമെല്ലാം അടങ്ങിയ പാല് ഏറ്റവും നല്ലൊരു ക്ലീനിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ബ്ലീച്ചിംഗ് ഗുണം നല്‍കുന്നത്. ഇതിനായി പഞ്ഞി പാലില്‍ മുക്കി മുഖത്ത് മുഖം നല്ലതു പോലെ തുടയ്ക്കുക. അല്പം പാല് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് ശേഷം തുടച്ച് നീക്കുക.
അരിപ്പൊടി
അടുത്തതായി ഇതിന് വേണ്ടത് അരിപ്പൊടിയാണ്. അരിപ്പൊടി തരിയുള്ളത് വേണം. ഇതിലെ വൈറ്റമിനുകളും മറ്റും മുഖത്തിന് ഏറെ ഗുണം നല്കുന്നവയാണ്. ഇത് നല്ലൊരു സ്ക്രബറായി ഉപയോഗിയ്ക്കാം. ഇതിനായി അരിപ്പൊടി തിളപ്പിയ്ക്കാത്ത പാലില്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി സ്ക്രബ് ചെയ്യണം. ഇത് അല്പം കട്ടിയില്‍ പുരട്ടി മുഖത്ത് വയ്ക്കണം. 10 മിനിറ്റ് ശേഷം കഴുകാം. മുഖത്തിന് തിളക്കം നല്കാന് സാധിയ്ക്കുന്നതാണ് അരിപ്പൊടിയും ഗോതമ്പ് പൊടിയുമെല്ലാം തന്നെ.
പഴം
അടുത്തതായി മുഖത്തിന് ഫേഷ്യല്‍ കൂട്ടുണ്ടാക്കാം. ഇതിനായി പഴം നല്ലതു പോലെ പഴുത്തത്, തിളപ്പിയ്ക്കാത്ത പാല്, അരിപ്പൊടി, തേന്‍, നാരങ്ങാനീര് എന്നിവ വേണം. തേന്‍, നാരങ്ങാനീര് എന്നിവ സൗന്ദര്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായവയാണ്. ഇവയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ടും ആന്റി ഓക്സിഡന്റ് ഇഫക്ടുമെല്ലാമുണ്ട്. ചര്‍മത്തിന് ഏറെ ഗുണം നല്കുന്നവയാണ് ഇവ. മുഖത്തിന് തിളക്കവും മൃദുത്വവും ഈര്‍പ്പവുമെല്ലാം തന്നെ നല്കാന് കഴിയുന്ന ഒന്നാണിത്. ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ഇറുക്കം നല്‍കാനുമെല്ലാം മികച്ചവ.
മസാജ്
പഴം നല്ലതു പോലെ ഉടച്ച് ഇതില്‍ അരിപ്പൊടിയും തേനും നാരങ്ങാനീരും ചേര്‍ക്കണം. നാരങ്ങാനീരും തേനും അല്പം വീതം മതിയാകും. ഇത് മുഖത്തിട്ട് നല്ലതു പോലെ മസാജ് ചെയ്യുക. പിന്നീട് ഇത് 20 മിനിറ്റ് ശേഷം കഴുകാം. പഴത്തൊലിയുടെ ഉള്‍ഭാഗത്ത് നഖം കൊണ്ട് ചെറിയ മാര്‍ക്കുകളുണ്ടാക്കി ഇത് വച്ച് മുഖത്ത് ഉരസാം. പഴത്തൊലിയ്ക്കും ഏറെ സൗന്ദര്യ ഗുണങ്ങളുണ്ട്. മുഖത്തിന് നല്ലൊരു ഫേഷ്യല്‍ കഴിഞ്ഞ സ്വഭാവിക ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ടാകും. ഇതിന് ശേഷം മുഖം തുടച്ച് മുഖത്ത് ഏതെങ്കിലും ടോണറോ മോയിസ്ചറൈസറോ ഉപയോഗിയ്ക്കാം. റോസ് വാട്ടര്‍ പോലുള്ള സ്വാഭാവിക ടോണറോ കറ്റാര്‍ വാഴ ജെല്‍ പോലുള്ള മോയിസ്ചറൈസറോ ആണ് ഗുണകരം.