Jibin George | Samayam Malayalam | Updated: 03 Jul 2021, 04:45:00 PM
പുഷ്കർ സിങ് ധാമി. Photo: Times Now
നാല് മാസത്തിനിടെ ഉത്തരാഖണ്ഡിലെ മൂന്നാത്തെ മുഖ്യമന്ത്രിയാണ് പുഷ്കർ സിങ്. അടുത്ത വർഷം മാർച്ച് വരെയാണ് നിയമസഭയുടെ കാലാവധി. തീരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജിസമർപ്പിച്ചതോടെയാണ് ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിലാണ് തീരഥ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന വ്യക്തി എന്ന പേരും തീരഥ് സിങിന് സ്വന്തമായി. 115 ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം അധികാരത്തിൽ ഇരുന്നത്. നാല് മാസങ്ങള്‍ക്ക് മുൻപാണ് ലോക്സഭാ എംപിയായിരുന്ന റാവത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിന് വേണ്ടി സ്ഥാനം രാജിവച്ചത്. നിലവിൽ എംഎൽഎ അല്ലാത്ത റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ജനവിധി തേടേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pushkar singh dhami elected as new uttarakhand cm
Malayalam News from malayalam.samayam.com, TIL Network