വെള്ളിയാഴ്ചയാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ഹൈദരാബാാദ് ആസ്ഥാനമായ ഭാരത് ബയോടെക് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച്, കോവിക്സിൻ രോഗലക്ഷണങ്ങളോട് കൂടിയ കൊവിഡ് -19 നെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.
അതിന് പുറമെ, ഡെൽറ്റാ വകഭേദമായ ബി.1.617.2 ന് എതിരെ വാക്സിൻ 63.6 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടാം തരംഗത്തിൽ രാജ്യത്തെ ഏറ്റവുമധികം രോഗബാധ കണ്ടെത്തിയത് ബി.1.617.2 വകഭേദത്തെ തുടര്‍ന്നായിരുന്നു. പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.
2020 നവംബര്‍ 16 മുതൽ 2021 ജനുവരി 7 വരെയുള്ള സമയത്താണ് പരീക്ഷണം നടത്തിയത്. 18 നും 98 നും ഇടയിൽ പ്രായമുള്ള 25,800 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് ഭാരത് ബയോടെക് പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covaxin bharat biotech shows 77.8 percent efficacy in phase 3 trial
Malayalam News from malayalam.samayam.com, TIL Network