റീചാർജ് ചെയ്ത് പിന്നീട് പണം അടക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ എമർജൻസി പാക്ക് അവതരിപ്പിച്ചിരിക്കുന്നത്
Jio Emergency Data Plan: റിലയൻസ് ജിയോ 1 ജിബിയുടെ എമർജൻസി ഡാറ്റ ലോൺ പാക്ക് പുറത്തിറക്കി. റീചാർജ് ചെയ്ത് പിന്നീട് പണം അടക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ എമർജൻസി പാക്ക് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിന ഡാറ്റ തീർന്നാൽ ഇനി മുതൽ പുതിയ പാക്ക് ഉപയോഗിച്ച് 1 ജിബി ഡാറ്റ നേടാൻ സാധിക്കും.
അതായത് ഇനി മുതൽ ഡാറ്റ തീരുകയും അടിയന്തര ആവശ്യത്തിന് ഡാറ്റ വേണ്ടി വരികയും ചെയ്താൽ എമർജൻസി പാക്ക് ഉപയോഗിച്ചു ഡാറ്റ നേടാം. പണം പിന്നീട് അടച്ചാൽ മതിയാകും. 11 രൂപയുടെ 1ജിബി വരുന്ന അഞ്ചു എമർജൻസി പാക്കുകൾ വരെയാണ് ഒരു ഉപയോക്താവിന് പൈസ പിന്നീട് അടക്കാൻ കഴിയുന്ന രീതിയിൽ സ്വന്തമാക്കാൻ കഴിയുക. അഞ്ചു പ്ലാനുകളുടെ തുക അടച്ചാൽ വീണ്ടും പാക്ക് എടുക്കാൻ സാധിക്കും.
എങ്ങനെയാണ് എമർജൻസി പാക്ക് എടുക്കുക?
സ്റ്റെപ് 1 : നിങ്ങളുടെ ഫോണിലെ ജിയോ ആപ്പ് തുറക്കുക. അതിൽ മുകളിൽ വലതു ഭാഗത്തായുള്ള ‘മെനു’ തിരഞ്ഞെടുക്കുക.
സ്റ്റെപ് 2: അതിൽ നിന്നും ‘എമർജൻസി ഡാറ്റ ലോൺ’ എന്നത് മൊബൈൽ സർവീസ് എന്നതിനു താഴെ നിന്നും തിരഞ്ഞെടുത്ത് ‘പ്രൊസീഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: അതിൽ നിന്നും ‘ഗെറ്റ് എമർജൻസി’ ഡാറ്റ എന്നത് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: ‘ആക്ടിവേറ്റ് നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 5: നിങ്ങളുടെ ഫോണിൽ എമർജൻസി ഡാറ്റ പ്ലാൻ ആക്ടിവേറ്റ് ആകും.
Read Also: Jio prepaid recharge plans: പുതിയ ജിയോ പ്ലാനുകള്
ഇതിനു പുറമെ, നിരവധി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളും ജിയോ നൽകുന്നുണ്ട്. വില കുറഞ്ഞ ഡാറ്റ പ്ലാനുകൾ നേരത്തെ വാങ്ങി വെക്കുകയാണെങ്കിൽ ഡാറ്റ തീരുന്ന സമയത്ത് ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ജിയോ നൽകുന്നുണ്ട്. എന്നാലും പുതിയ എമർജൻസി പ്ലാൻ നിരവധി ഉപയോക്താക്കൾക്ക് സഹായകമാകുന്ന ഒന്നാണ്.