Also Read: പാകിസ്താനില്‍ ഖത്തര്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കും; സൗദി ഒരു ബില്യണ്‍ ഡോളര്‍ സഹായം നല്‍കും
ഖത്തറിന് ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചതിനു ശേഷമുള്ള 12 വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങളാണ് രാജ്യത്തുണ്ടായത്. പ്രത്യേകിച്ച് സ്പോര്‍ട്സ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍. അതിനു മുമ്പ് ഖത്തര്‍ സന്ദര്‍ശിച്ചിട്ടുള്ള ആളുകള്‍ ഇപ്പോള്‍ ഖത്തറിലെത്തിയാല്‍ അവര്‍ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു. സവിശേഷമായ ലോകകപ്പ് അനുഭവമായിരിക്കും ഖത്തര്‍ സമ്മാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗദിയിലേക്ക് 60 ദിവസത്തെ വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവര്‍ക്ക് സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും രാജ്യത്ത് താമസിക്കാനും മറ്റും ഉതകുന്ന രീതിയില്‍ 60 ദിവസത്തെ വിസ അനുവദിക്കുമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ലോകകപ്പ് ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് മുതല്‍ 60 ദിവസ എന്‍ട്രി വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡ് ഉടമകള്‍ സാധിക്കും.
Also Read: രാഷ്ട്രീയ പതാകകളും ബാനറുകളും പാടില്ല; ഏഷ്യ കപ്പ് കാണികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ദുബായ് പോലീസ്
വിസ അനുവദിക്കുന്നതിനായുള്ള യൂനിഫൈഡ് നാഷനല്‍ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി വേണം വിസയ്ക്ക് അപേക്ഷ നല്കാന്. ഈ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ആദ്യം പ്രവേശിച്ച തീയതി മുതല്‍ 60 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവാദമുണ്ടായിരിക്കും. 60 ദിവസത്തെ കാലയളവിനുള്ളില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യാം. ഇവര്‍ സൗദി അറേബ്യയിലേക്ക് വരുന്നതിന് മുമ്പ് ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു