ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബാഗിൽ താമര ചിഹ്നം ഉണ്ടാകണം. അത്തരം സംസ്ഥാനങ്ങളിലെ ബാനറുകളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനു പകരം ജന പ്രതിനിധികളുടെ ചിത്രം ഉൾപ്പെടുത്താമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
നരേന്ദ്ര മോദി | REUTERS
ഹൈലൈറ്റ്:
- റേഷൻ കടകളിൽ ബാനർ
- സഞ്ചികളിൽ താമര ചിഹ്നം
- നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കൾ ഉറപ്പാക്കണം
കൊവാക്സിൻ 77.8 % ഫലപ്രദം, ഡെൽറ്റാ വകഭേദത്തേയും പ്രതിരോധിക്കും; മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്ക്
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. രാജ്യത്തെ എൺപത് കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഒരാൾക്ക് ഒരു മാസം അഞ്ച് കിലോ ഭക്ഷ്യ ധാന്യമാണ് പദ്ധതി പ്രകാരം ലഭിക്കുക. നവംബർ അവസാനം വരെ പദ്ധതി നീട്ടിയിട്ടുണ്ട്.
റേഷൻ കടകളിൽ പ്രദർശിപ്പിക്കേണ്ട ബാനറിന്റെ മോഡലും മറ്റ് നിർദ്ദേശങ്ങളും സംസ്ഥാന ബിജെപി ഘടകൾക്ക് നൽകിയിട്ടുണ്ട്. ഭക്ഷ്യ ധാന്യ സഞ്ചിയിൽ താമര ചിഹ്നം പതിപ്പിക്കണമെന്നുള്ളതാണ് അതിലൊന്ന്.
തിരികെ വരുമോ ദൈവങ്ങള്‍: ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരികെ കിട്ടുമോ?
നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി അധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. താമര ചിഹ്നം ബാഗിലുണ്ടെന്ന് ഉറപ്പാക്കാൻ എംഎൽഎമാരും എംപിമാരും ശ്രമിക്കണം. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബാഗിൽ താമര ചിഹ്നം ഉണ്ടാകണം. അത്തരം സംസ്ഥാനങ്ങളിലെ ബാനറുകളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനു പകരം ജന പ്രതിനിധികളുടെ ചിത്രം ഉൾപ്പെടുത്താം. റേഷൻ ബാഗുകൾ പ്ലാസ്റ്റിക്ക് മുക്തമായിരിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം റേഷൻ വിതരണം നടത്താൻ. സമൂഹമാധ്യമങ്ങൾ വഴി ഇതിന് പ്രചാരണം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ജവാൻ പ്രേമികള്‍ ദയവായി ഈ വാര്‍ത്ത കാണരുത്…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : show pm image lotus symbol bjp tells state units on free ration scheme
Malayalam News from malayalam.samayam.com, TIL Network