ജോലി ചെയ്ത ശേഷം വയലിന്റെ അരികില്‍ കിടന്ന് ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞ് കയറുന്ന പാമ്പിന്റെ വീഡിയോയാണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയിലെ സ്ത്രീ കിടന്നുറങ്ങുന്നതിനിടെ ആണ് സംഭവം. പേടിച്ച സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
എന്നാല്‍ ആ സ്ത്രീ അനങ്ങാതെ കിടന്നത് കൊണ്ടാണ് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത്. ഇത് സംഭവിക്കുമ്പോള്‍, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? എന്ന അടിക്കുറിപ്പോടെ ആണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൂടാതെ ആ സ്ത്രീയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അല്‍പ്പസമയത്തിന് ശേഷം പാമ്പ് ഇഴഞ്ഞ് പോയെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
പലരും ഈ വീഡിയോ കണ്ട് ആ സ്ത്രീക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചതോടെ ആണ് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞത്. സ്ത്രീയുടെ ശരീരത്തിലൂടെ കയറി പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിനെ കണ്ടാല്‍ ആരായാലും പേടിക്കും. തല മാത്രം പൊക്കി അനങ്ങാതെ ആണ് ആ സ്ത്രീ സഹായത്തിനായി നിലവളിക്കുന്നത്. സമീപത്ത് നിന്നയാള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിയിരിക്കുന്നത്.
മുപ്പത്തിനാലായിരത്തില്‍ അധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. പാമ്പിനെ ഉപദ്രവിച്ചാല്‍ മാത്രമേ പാമ്പ് തിരിച്ച് ഉപദ്രവിക്കുകയുള്ളൂ എന്ന് പലരും വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. ആ സ്ത്രീ അനങ്ങാതെ കിടന്നത് കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടതെന്നാണ് പലരുടെയും അഭിപ്രായം.