How to Change Aadhaar card details online?-
How to Change Aadhaar card details online?: നിങ്ങളുടെ ആധാർ കാർഡിൽ ചേർത്ത വിവരങ്ങളിൽ തിരുത്തൽ വരുത്തുകയോ വിവരങ്ങൾ പുതുക്കുകയോ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓൺലൈനിലൂടെ എളുപ്പത്തിൽ ആധാർ വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും.
നിങ്ങൾ ചെയ്യേണ്ടത് കേന്ദ്രസർക്കാരിന്റെ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്ദർശിച്ച് ലളിതമായ ചില നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ്. ആധാർ കാർഡിൽ പേര്, വിലാസം, ലിംഗം, ജനനത്തീയതി എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ മാറ്റാൻ ഈ സൈറ്റിൽ നിങ്ങൾക്ക് കഴിയു. നിങ്ങൾക്ക് എങ്ങനെ ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ പുതുക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.
How to update Aadhaar card details online?- ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
സ്റ്റെപ്പ് 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://uidai.gov.in/) തുറന്ന് പോയി “Update Aadhaar” (ആധാർ അപ്ഡേറ്റ് ചെയ്യുക ) എന്ന സെക്ഷൻ തുറക്കുക.
സ്റ്റെപ്പ് 2: തുടർന്ന് “Update Address in your Aadhaar” (നിങ്ങളുടെ ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യുക) എന്ന ലിങ്കിൽ വീണ്ടും ടാപ്പുചെയ്യേണ്ടതുണ്ട്. നിങ്ങൾ അതിൽ ക്ലിക്കുചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വിലാസവും മറ്റു വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ റീഡയറക്ടുചെയ്യും.
സ്റ്റെപ്പ് 3: ഇപ്പോൾ “Proceed to Update Aadhaar” (ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനായി തുടരുക) എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകുക. നിങ്ങളുടെ ആധാർ നമ്പറും സ്ക്രീനിൽ കാണിക്കുന്ന ക്യാപ്ച വെരിഫിക്കേഷനിലുള്ള അക്കങ്ങളും അക്ഷരങ്ങളും നിങ്ങൾ സമർപ്പിക്കണം. അതിനുശേഷം, നിങ്ങൾ ‘സെൻഡ് ഒടിപി’ എന്ന ബട്ടൺ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 4: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ആറ് അക്ക ഒടിപി ലഭിച്ചുകഴിഞ്ഞാൽ, അത് നൽകുക. അതിനുശേഷം, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അതിനായി നിങ്ങൾ “demographics data” (ഡെമോഗ്രാഫിക്സ് ഡാറ്റ) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്. “Proceed” (തുടരുക ) എന്ന ബട്ടൺ ക്ലിക്കുചെയ്ത് ഏറ്റവും പുതിയ വിശദാംശങ്ങൾ ചേർത്ത് സമർപ്പിക്കുക.
സ്റ്റെപ്പ് 5: അവസാനം, നിങ്ങളുടെ ആധാർ കാർഡിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ അപ്ലോഡ് ചെയ്യാനും നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ ആ രേഖകൾ അപ്ലോഡ് ചെയ്താൽ മാറ്റം വരുത്താൻ സാധിക്കും.
Aadhaar card update online: What all details can you change? ഏതെല്ലാം വിവരങ്ങളാണ് മാറ്റാൻ കഴിയുക
യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പറയുന്നത് പ്രകാരം പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി പുതുക്കാൻ കഴിയും.
How many times Aadhaar data can be updated? എത്ര തവണ ആധാർ വിവരം പുതുക്കാൻ കഴിയും?
ജീവിതകാലത്ത് രണ്ടുതവണ നിങ്ങളുടെ ആധാർ കാർഡിൽ പേര് പുതുക്കാൻ നിങ്ങൾക്ക് കഴിയും. ഒരാൾക്ക് ലിംഗവും ജനനത്തീയതിയും ഒരു തവണ മാത്രമേ മാറ്റാൻ കഴിയൂ. “ജനനത്തീയതിയിലെ മാറ്റം സ്ഥിരീകരിക്കാത്ത ജനന തീയതി നൽകിയവർക്ക് മാത്രമേ പുതുക്കാൻ കഴിയൂ,” എന്ന് യുഐഡിഎഐ ഔദ്യോഗിക വെബ് സൈറ്റിൽ പറയുന്നു
What document is required for Online Updates?- ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ ഏത് രേഖകളാണ് വേണ്ടത്
ഓരോ തരം പുതുക്കലിനും ചില പരിശോധന ആവശ്യമാണ്. പേര് മാറ്റാൻ നിങ്ങൾ തിരിച്ചറിയൽ രേഖകളിൽ ഒന്നിന്റെ സ്കാൻ ചെയ്ത പകർപ്പ് സമർപിക്കണം. ജനനത്തീയതി പുതുക്കാൻ, ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് സമർപ്പിക്കണം. നിങ്ങൾക്ക് ലിംഗഭേദം സംബന്ധിച്ച വിവരം പുതുക്കണമെങ്കിൽ യുഐഡിഎഐയുടെ ഫെയ്സ് ഒതന്റിഫിക്കേഷൻ സംവിധാനം ഉപയോഗിക്കണം.
നിങ്ങൾ വിലാസമാണ് പുതുക്കുന്നതെങ്കിൽ വിലാസം തെളിയിക്കുന്ന രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് സമർപിക്കണം. നിങ്ങളുടെ ഭാഷ സംബന്ധിച്ച വിവരമാണ് പുതുക്കേണ്ടതെങ്കിൽ അതിനായി ഒരു രേഖയും സമർപ്പിക്കേണ്ടതില്ല.
Web Title: How to update change correct aadhaar card details online on uidai gov in website detailed guide