ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉന്നയിച്ച് ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാൾ വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ അയാളെ കൊണ്ടുവന്ന സ്പോൺസറുടെ ഇഖാമയുടെ സ്റ്റാറ്റസ് നോക്കാറില്ല. വിസ പുതുക്കിയില്ലെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മാറിപ്പോയാലും അവരുടെ പേരിലുള്ളവരുടെ സന്ദർശന വിസ പുതുക്കിക്കിട്ടുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഇഖാമയുള്ള പ്രവാസിക്ക് ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോവണമെങ്കിൽ അവരുടെ പേരിൽ രാജ്യത്തേക്ക് വന്നിട്ടുള്ള എല്ലാ സന്ദർശക വിസക്കാരെയും അതിനു മുമ്പ് നാട്ടിലേക്ക് അയക്കണം. എങ്കിൽ മാത്രമേ പ്രവാസിക്ക് ഫൈനൽ എക്സിറ്റ്ിൽ രാജ്യം വിടാൻ സാധിക്കുകയുള്ളൂ. എന്നാൽ സന്ദർശക വിസക്കാർ സൗദിയിൽ ഉള്ള സമയത്തും പ്രവാസിക്ക് റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോവാം.
ഒരാളുടെ സ്പോൺസർഷിപ്പിൽ വിസിറ്റ് വിസ ലഭിക്കുകയും വിസയിലുളളവർ സൗദിയിൽ എത്തുന്നതിന് മുമ്പ് പ്രവാസിക്ക് ഫൈനൽ എക്സിറ്റിൽ പോവേണ്ടിവരികയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാട്ടിൽ നിന്ന് വിസയിൽ വരുന്നവർക്ക് സൗദി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവില്ല. സ്പോൺസർ ഫൈനൽ എക്സിറ്റ് കാൻസൽ ചെയ്താൽ മാത്രമേ പുറത്തിറങ്ങാനാവൂ. അല്ലാത്ത പക്ഷം വിസിറ്റ് വിസയിൽ വന്നവർ തിരികെ പോവേണ്ടിവരും.
Also Read: കുവൈറ്റില്‍ പ്രവാസികള്‍ക്കെതിരേ നിയമം കടുപ്പിക്കുന്നു; ചില നിയമങ്ങള്‍ ലംഘിച്ചാല്‍ ഉടന്‍ പുറത്താക്കും
ആദ്യമായി ഗാർഹിത തൊഴിലാളി വിസയിൽ കുവൈറ്റിൽ എത്തുന്നവരെ വിമാനത്താവളത്തിൽ ചെന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയെന്നത് സ്പോൺസറുടെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യമല്ല. റിക്രൂട്ടിംഗ് ഏജൻസിയാണ് അത് ചെയ്യേണ്ടതെന്നും ജവാസാത്ത് വ്യക്തമാക്കി. എന്നാൽ വീട്ടു ജോലിക്കാർ എക്സിറ്റ് ആന്റി റീ എൻട്രി വിസയിലാണ് വരുന്നതെങ്കിൽ ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയൈന്നക് സ്പോൺസറുടെ ചുമതലയായി മാറും.
മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു