ഓട്സ് ആരോഗ്യ ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഏത് പ്രായക്കാര്‍ക്കും കുടിക്കാവുന്ന ഓട്സ് സ്മൂത്തി തയ്യാറാക്കാം
ചേരുവകള്‍
- പാല്- ഒരു കപ്പ്
- ഓട്സ്- അരക്കപ്പ്
- പഴം- ഒന്ന്
- സപ്പോര്‍ട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക)
- ഇഞ്ചിനീര്- അര ടീസ്പൂണ്‍
- തേന്‍- അല്പം
- ഈന്തപ്പഴം- രണ്ടോ മൂന്നോ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കില്‍ ഐസ്ക്യൂബ്സ് കൂടി ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം. അല്പം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: oats smoothie for evening snack