2018 ലാണ് കോഴിക്കോട് ബൈപ്പാസ് പദ്ധതിയുടെ കരാർ ഉറപ്പിച്ചത്. കമ്പനിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് റോഡിന്റെ കുഴികൾ അടയ്ക്കാതിരിക്കുന്നത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് |Facebook
ഹൈലൈറ്റ്:
- റിപ്പോർട്ട് നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കും
- 28 തവണ കത്ത് നൽകിയെന്ന് മന്ത്രി
- നിയമ നടപടി സ്വീകരിക്കുന്നത് അടക്കം പരിശോധിക്കും
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരം പുറത്തു വിട്ട് ആരോഗ്യ വകുപ്പ്; ഡിസംബറിനു ശേഷം ആദ്യം
2018 ലാണ് കോഴിക്കോട് ബൈപ്പാസ് പദ്ധതിയുടെ കരാർ ഉറപ്പിച്ചത്. എന്നാൽ കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് നിർമ്മാണ പ്രവർത്തി മുന്നോട്ടു പോയില്ല. ഇതേത്തുടർന്നാണ് ഉന്നതതല യോഗം ചേർന്നത്. ഇതിനിടെയാണ് മന്ത്രി കടുത്ത ഭാഷയിൽ സംസാരിച്ചത്.
കമ്പനിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് റോഡിന്റെ കുഴികൾ അടയ്ക്കാതിരിക്കുന്നത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള പാതയിലെ കുഴിയടയ്ക്കാൻ 28 തവണ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മൃതദേഹത്തിൽ നിന്ന് ഒരു മണിക്കൂർ കൊവിഡ് വിട്ടുനിൽക്കുമോ? അപഹാസ്യമായ ഉപദേശം ആരു നല്‍കിയെന്ന് വി മുരളീധരൻ
റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാണ് മന്ത്രി നിർദ്ദേശിച്ചു. മുറിച്ചു മാറ്റേണ്ട മരങ്ങൾ ഉടൻ മുറിക്കണം. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ദേശീയ പാതാ അതോറിറ്റി ജീവനക്കാരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pwd minister pa muhammed riyas on ramanattukara vengalam bye pass construction
Malayalam News from malayalam.samayam.com, TIL Network