Gokul Murali | Samayam Malayalam | Updated: 04 Jul 2021, 07:55:00 AM
സർവകലാശാലയ്ക്കെതിരെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് നടപടി. ഡൽഹി സര്‍ക്കാരിന് കീഴിലുള്ളതാണ് ഈ സര്‍വകലാശാല. സംവരണ നയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ നേഹ പ്രതികരിക്കുകയായിരുന്നു.
കെജ്രിവാൾ (ഫയൽ ചിത്രം)
ഹൈലൈറ്റ്:
- സർവകലാശാലയ്ക്കെതിരെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് നടപടി
- ഡൽഹി സര്‍ക്കാരിന് കീഴിലുള്ളതാണ് ഈ സര്‍വകലാശാല
- സംവരണ നയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ നേഹ പ്രതികരിക്കുകയായിരുന്നു
Also Read : തടവുകാരനോട് അടുപ്പം; ലൈംഗിക ബന്ധത്തിന് യൂണീഫോം പാന്റിൽ തുളയിട്ടു; രഹസ്യത്തിന് കൈക്കൂലി ഫോണ്‍; വനിതാ വാര്ഡൻ അറസ്റ്റിൽ
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവ് കാണിച്ചുവെന്നതാണ് വിദ്യാര്‍ത്ഥിനിക്ക് മേൽ സര്‍വകലാശാല ചുമത്തിയിരിക്കുന്നത്. ഡൽഹി സര്‍ക്കാരിന് കീഴിലുള്ളതാണ് ഈ സര്‍വകലാശാല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് സംഭവമുണ്ടായത്. അവതരണ പഠനവിഭാഗം എം എ വിദ്യാര്‍ത്ഥിനിയും ഓൾ ഇന്ത്യ സ്റ്റ്യുഡന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നേഹയ്ക്കാണ് പിഴ ലഭിച്ചത്. ഓൺലൈൻ ബിരുദ ദാന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
ചടങ്ങിൽ സംവരണ നയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ ചടങ്ങിൽ നേഹ സംസാരിച്ചു. അതിന് പുറമെ, വിദ്യാര്‍ത്ഥികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശ്രദ്ധയില്ലെന്നും അവര്‍ കുറ്റപ്പെടുത്തുകയായിരുന്നു.
അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിന് പിഴ അടയ്ക്കണമെന്നാണ് ജൂൺ 30 ന് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, പരാമര്‍ശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്തുവാന്‍ തയ്യാറായില്ല. തനിക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കുവാനാകില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനി.
യൂട്യൂബ് ലൈവ് സ്ട്രീമിംഗ് ലിങ്കിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്ത മറ്റ് ഒരു ഡസൻ വിദ്യാർത്ഥികളിൽ ഒരാളാണ് താനെന്ന് വിദ്യാർത്ഥിനി അവകാശപ്പെടുന്നു. എന്നാൽ താൻ ഒറ്റപ്പെട്ടുപോയതായും പ്രതിഷേധിച്ചവരിൽ മറ്റ് 12 പേരെങ്കിലുമുണ്ടെന്നും അവര്‍ക്കൊന്നും നോട്ടീസ് നൽകാതെ തന്നെ മാത്രം ഒറ്റപ്പെടുത്തുകയാണ് സര്‍വകലാശാലയെന്നും നേഹ പ്രതികരിച്ചു.
കൊവാക്സിൻ 77.8 % ഫലപ്രദം, ഡെൽറ്റാ വകഭേദത്തേയും പ്രതിരോധിക്കും; മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്ക്
ഫീസ് വര്‍ദ്ധനവ്, സംവരണ നിദ്യാര്ത്ഥികളോടുള്ള വിവേചനം എന്നിവ ഉൾപ്പടെ സര്‍വകലാശാലയുടെ പ്രവേശന നയത്തിന് എതിരെ ഓൺലൈൻ പ്രതിഷേധം നടത്താനിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. അതിനിടെ നേഹയ്ക്കെതിരായ നടപടികള്‍ ചോദ്യം ചെയ്യുമെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിചച്ചിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ambedkar university student fined 5000 rupees for remarks on kejriwal during convocation
Malayalam News from malayalam.samayam.com, TIL Network