ജസ്റ്റിസ് വിവേക് പുരിയുടെ ബെഞ്ചാണ് നിർണായക പരാമർശം നടത്തിയത്. വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള കാലയളവിൽ പ്രതിശ്രുത വധുവിൻ്റെ സമ്മതമില്ലാതെ ശാരീരികമായി ചൂഷണം ചെയ്യാൻ പ്രതിശ്രുതവരന് അവകാശമില്ലെന്ന് കോടതി പറഞ്ഞു.
വസ്തുവുമായി ബന്ധപ്പെട്ട തർക്കം: ദമ്പതികളെ വീട്ടിൽ കയറി കുത്തി, ആന്തരികാവയവങ്ങള് പുറത്തുവന്നു; പ്രതികൾ അറസ്റ്റിൽ
പ്രതിശ്രുത വരൻ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും വീഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുകയും ചെയ്തതാണ് കേസ് നടപടികളിലേക്ക് എത്തിയത്. 2022 ഡിസംബർ ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. യുവതിയും യുവാവും പരസ്പരം കാണുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ ശാരീരികബന്ധത്തിന് യുവാവ് ക്ഷണിച്ചെങ്കിലും പെൺകുട്ടി പിന്മാറി. വിശ്രമിക്കാനെന്ന വ്യാജേനെ ജൂണിൽ ഹോട്ടലിൽ മുറിയെടുത്ത യുവാവ് യുവതിയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തതോടെ യുവതി വിവാഹത്തിൽ നിന്നും പിന്മാറി.
വീഡിയോ ചിത്രീകരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെതിരെ ജൂലൈയിൽ യുവതി പോലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് ബലാത്സംഗം ഉൾപ്പെടയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചക്രവാതച്ചുഴി, ന്യൂനമർദ്ദം; കനത്ത മഴയിൽ ഓണം വെള്ളത്തിലാകുമോ? ഓറഞ്ച് – യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു
യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെയാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
യുവാവിൻ്റെ അഭിഭാഷകൻ്റെ വാദങ്ങൾ കേട്ട കോടതി യുവതി ലൈംഗിബന്ധത്തിന് സമ്മതിച്ചുവെന്നോ അല്ലെങ്കിൽ അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൻ്റെ കേസാണെന്ന് ഒരു ഘട്ടത്തിലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരിൽ കാണുന്ന ഘട്ടങ്ങളിൽ യുവാവ് ലൈംഗികബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നും താൻ ആവശ്യം നിരസിക്കുകയാണ് ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു.
ഏറ്റവും മികച്ച അഞ്ച് കളിക്കാരുടെ പേരു പറഞ്ഞ് മുൻ ഓസ്ട്രേലിയൻ നായകൻ