Jibin George | Samayam Malayalam | Updated: Sep 7, 2022, 6:36 PM
ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ മരുന്നുകൾ പിടിച്ചെടുത്തത്. കുവൈറ്റ് മുനിസിപ്പാലിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്
ഹൈലൈറ്റ്:
- കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ അനധികൃത മരുന്ന് വിൽപ്പന.
- ഗർഭച്ഛിദ്രത്തിനും ഗർഭനിരോധനുമുള്ള മരുന്നുകളും പിടിച്ചെടുത്തു.
- സ്ഥാപനം അടച്ചു പൂട്ടി.
ടിക് ടോക്ക് താരം, 40 ലക്ഷം ആരാധകർ; പതിനൊന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ, ചർച്ചയായി മർവയുടെ മരണം
ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ മരുന്നുകൾ പിടിച്ചെടുത്തത്. കുവൈറ്റ് മുനിസിപ്പാലിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാതെ മറ്റ് മരുന്നുകളും വിൽപ്പന നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം നടന്നതായി വ്യക്തമായതോടെ നോട്ടീ നൽകുകയും സൂപ്പർ മാർക്കറ്റുകൾ അടച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
വിമാനത്തിൽ കയറിയപ്പോൾ കയ്യിൽ 2 കോടിയുടെ സ്വർണം, ഇറങ്ങിയപ്പോൾ പൊടി പോലുമില്ല; അന്തംവിട്ട് ആഭരണവ്യാപാരി
അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും കണ്ടെത്താൻ പരിശോധന കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
മന്ത്രി വീണ ജോർജിനെതിരെ കടുത്ത വിമർശനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക