ഹൈലൈറ്റ്:
- ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ചത് ഓർമ്മയുണ്ട്
- അഴീക്കോടൻ മന്ദിരത്തിലെ യോഗത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ട്
- സുധാകരൻ 18 വർഷക്കാലം കോൺഗ്രസിനു വെളിയിലായിരുന്നു
50 വർഷത്തെ കോൺഗ്രസ് പാരമ്പര്യം തനിക്കുണ്ടെന്നാണ് കെപിസിസി പ്രസിഡന്റയതോടെ സുധാകരൻ അവകാശപ്പെട്ടത്. അത് ഒന്നാം നമ്പർ ബഡായിയാണ്. അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിനു വെളിയിലായിരുന്നെന്ന് ജയരാജൻ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് തങ്ങളുമായി സഹകരിച്ച് സുധാകരൻ പ്രവർത്തിച്ചിരുന്നെന്നും ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ടെന്നും ജയരാജൻ പറയുന്നു.
വരുന്നു ‘ഫൈവ് ഡേ വീക്ക്’; സർക്കാർ ഓഫീസുകൾക്ക് ശനി അവധിയാകും
അടിയന്തരാവസ്ഥക്കാലത്ത് താൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിച്ചിരുന്ന വിദ്യാർഥി സമിതിയിൽ എൻഎസ്ഒയുടെ നേതാവായിരുന്ന സുധാകരനും ഉണ്ടായിരുന്നു. കണ്ണൂരിൽ പാർട്ടിയുടെ അഴീക്കോടൻ മന്ദിരത്തിലെ യോഗത്തിൽ അടക്കം അദ്ദേഹം ഞങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ജയരാജൻ പറയുന്നു.
“സിപിഎമ്മിനെതിരെ എല്ലാ കാലത്തും പോരാടിയിട്ടുണ്ട് എന്നാണ് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നത്. സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ ഞങ്ങൾക്കൊപ്പം ഇരുന്ന കാര്യമാണ് ഞാൻ ഓർമിപ്പിച്ചത്. കോൺഗ്രസിനെതിരെ ഒട്ടേറെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സുധാകരൻ” ജയരാജൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
‘ഒരു ഇന്നോവ ടാസ്കി വിളിയെടാ’; യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദി: കൃഷ്ണകുമാർ
ബ്രണ്ണൻ കോളജിൽ പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തി എന്ന് പല കോൺഗ്രസ് നേതാക്കന്മാരോടും നേരത്തെയും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ ‘ബഡായി രാമൻ’എന്നാകും താൻ പറയുകയെന്നും ജയരാജൻ പറഞ്ഞു. സുധാകരന്റെ ഏകാധിപത്യശൈലിയും ക്രിമിനൽ സ്വഭാവവും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്കേ നയിക്കൂവെന്നും ജയരാജൻ പറയുന്നു.
കാമുകനെന്ന പേരിൽ ചാറ്റിങ്; രേഷ്മയെ കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയും! നിർണായക കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpim leader p jayarajan on kpcc president k sudhakaran
Malayalam News from malayalam.samayam.com, TIL Network