ഹൈലൈറ്റ്:
- സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച കൂടി അവധി നൽകാൻ ആലോചന.
- “ഫൈവ് ഡേ വീക്ക്” എന്ന ആശയം സർക്കാരിന് മുന്നിൽ.
- ജീവനക്കാരുടെ പ്രവർത്തന സമയത്തിൽ മാറ്റം വരും.
‘ഒരു ഇന്നോവ ടാസ്കി വിളിയെടാ’; യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദി: കൃഷ്ണകുമാർ
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരിഗണനയിൽ ആണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ട് ഭരണപരിഷ്കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതി വരുത്തിയിരുന്നു.
ശനിയാഴ്ച കൂടി അവധി ലഭ്യമായാൽ വർഷത്തിൽ 12 അവധി ഒരു സർക്കാർ ജീവനക്കാരന് ലഭ്യമാകുമെങ്കിലും പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയുടെ എണ്ണത്തിൽ കുറവുണ്ടാകും. ഇതിനൊപ്പം ഡ്യൂട്ടി സമയത്തിനും കാര്യമായ മാറ്റം സംഭവിക്കും. ഡ്യൂട്ടി സമയം ഒന്നരമണിക്കൂറായി വർധിപ്പിക്കണമെന്ന നിർദേശം ഭരണപരിഷ്കാര കമ്മീഷൻ്റെ റിപ്പോർട്ടിലുണ്ട്. നിലവിലെ ഡ്യൂട്ടി സമയമായ 7 മണിക്കൂറിനൊപ്പം അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ വർധിക്കും.
അഴിമതി ആരോപണം; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം
സർക്കാർ സ്ഥാപനങ്ങളിലെ നിലവിലെ പ്രവർത്തിസമയം രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ്. ഈ സമയക്രമത്തിൽ മാറ്റം വരുത്തി രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ പ്രവർത്തി സമയം ക്രമീകരിക്കാനും നിർദേശമുണ്ട്. സെക്രട്ടേറിയറ്റിൽ 10.15 മുതൽ വൈകിട്ട് 5.15വരെയാകും പ്രവർത്തന സമയം. ഉച്ചഭക്ഷണ സമയം ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ തന്നെയാകും. എന്നാൽ അരമണിക്കൂർ മാത്രമാകും ഉച്ചഭക്ഷണത്തിനായി അനുവദിക്കുക.
ഫലപ്രദമായി ഇ സഞ്ജീവനി പദ്ധതി; ഇതുവരെ ചികിത്സ തേടിയത് രണ്ട് ലക്ഷത്തിലധികം ആളുകള്‍
ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകുന്നതിലൂടെ ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ കഴിയുമെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. അതേസമയം, റിപ്പോർട്ടിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വ്യാപകമായ എതിർപ്പ് ഉയരാനുള്ള സാധ്യത തള്ളിക്കളായാനികില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്.
കാമുകനെന്ന പേരിൽ ചാറ്റിങ്; രേഷ്മയെ കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയും! നിർണായക കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala govt plans new reforms in government offices
Malayalam News from malayalam.samayam.com, TIL Network