നിശ്ചിത ഡോസ് വാക്സിനേഷന് ലഭിച്ചിട്ടുള്ള പ്രവാസികളായ മലയാളികള്‍ക്ക് ക്വാറന്റൈൻ നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യം ശക്തം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജോസ് കെ മാണി
ജോസ് കെ മാണി. PHOTO: Facebook
ഹൈലൈറ്റ്:
- വാക്സിനേഷൻ ലഭിച്ച പ്രവാസികൾക്ക് ക്വാറന്റൈൻ നിയമങ്ങളിൽ ഇളവ് വേണം
- ആവശ്യവുമായി ജോസ് കെ മാണി
- ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും
നിശ്ചിത ഡോസ് സ്വീകരിച്ച ശേഷം നാട്ടില്‍ എത്തുന്ന പ്രവാസിമലയാളികള്ക്കുളള ക്വാറന്റൈൻ വ്യവസ്ഥകളില്‍ ഇളവു വരുത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ബന്ധുക്കളുടെ മരണാന്തര ചടങ്ങുകള്‍ ഉൾപ്പെടെ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനായി എത്തുവരുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് നേതാവിന്റെ പ്രതികരണം.
‘ഒരു ഇന്നോവ ടാസ്കി വിളിയെടാ’; യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദി: കൃഷ്ണകുമാർ
വാക്സിനേഷന് ലഭിച്ചിട്ടുള്ള പ്രവാസികളായ മലയാളികള്‍ക്ക് ക്വാറന്റൈൻ നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
‘നിശ്ചിത വാക്സിനേഷൻ ലഭിച്ച വിദേശ മലയാളികൾക്ക് ക്വാറന്റൈൻ നിയമങ്ങളിൽ ഇളവ് വരുത്തണം
അംഗീകൃത വാക്സിനുകളുടെ നിശ്ചിത ഡോസ് സ്വീകരിച്ച ശേഷം നാട്ടില്‍ എത്തുന്ന പ്രവാസിമലയാളികള്ക്കുളള ക്വാറന്റൈന് വ്യവസ്ഥകളില്‍ ഇളവു വരുത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കാലത്ത് വളരെ അടിന്തരാവശ്യത്തിനാണ് മലയാളികള്‍ ജന്മനാട്ടിലെത്തുന്നത്. മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ മരണാന്തര ചടങ്ങുകള്‍ പോലെ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനാണ് തിരക്കിട്ട് എത്തിച്ചേരുന്നത്.
കൂടാതെ വളരെ നാളുകളായി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന പലതവണ മാറ്റി വച്ച വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റു അത്യാവശ്യ ആവശ്യങ്ങള്‍ക്കായും. രണ്ടോ മൂന്നു ആഴ്ച മാത്രം അവധിയെടുത്തു കേരളത്തിലെത്തുന്ന നിശ്ചിത ഡോസ് വാക്സിനേഷന് ലഭിച്ചിട്ടുള്ള പ്രവാസികളായ മലയാളികള്‍ക്ക് Quarantine നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കേണ്ട ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ്.’
കാമുകനെന്ന പേരിൽ ചാറ്റിങ്; രേഷ്മയെ കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയും! നിർണായക കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala congress m leader jose k mani on pravasi quarantine policy in kerala
Malayalam News from malayalam.samayam.com, TIL Network