ഹൈലൈറ്റ്:
- പരാതി നൽകി എംഎസ്എഫ്
- അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യം
- പത്താം ക്ലാസ് വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്
പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നിലധികം തവണ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം.
Also Read: ഫോൺ വിളിപ്പിച്ചത് ശത്രു; കുട്ടി നിഷ്കളങ്കനാണെങ്കിൽ കോൾ റെക്കോർഡ് ചെയ്തത് എന്തിനെന്ന് മുകേഷ്
പാലക്കാടു നിന്നും സഹായം അഭ്യർത്ഥിച്ചു വിളിച്ച വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. സഹായത്തിന് സ്വന്തം എംഎൽഎയെയാണ് വിളിക്കേണ്ടതെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നും മുകേഷ് എംഎൽഎ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പരാതി.
ഫോൺ സംഭാഷണം വൈറലായതിനു പിന്നാലെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെക്കൊണ്ട് തന്നെ വിളിപ്പിച്ചത് ശത്രുക്കളുടെ പ്ലാനിന്റെ ഭാഗമാണെന്നാണ് മുകേഷിന്റെ ആരോപണം. തന്നെ ഹരാസ് ചെയ്യുന്ന രീതിയിൽ തെരഞ്ഞെടുപ്പിന് ശേഷം പലപ്പോഴായി കോളുകൾ വരുന്നുണ്ടെന്നും മുകേഷ് പറഞ്ഞു.
‘സ്വന്തം എംഎൽഎ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്’: മുകേഷിൻ്റേതെന്ന പേരിൽ വിദ്യാർഥിയോട് കയർത്ത് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്
തന്നെ കുട്ടി വിളിച്ചപ്പോൾ സൂം മീറ്റിങ്ങിലായിരുന്നു. തുടർച്ചയായി വിളിച്ചപ്പോൾ മീറ്റിങ് കട്ടായി പോയി. ഇതേത്തുടർന്നാണ് അത്തരത്തിൽ സംസാരിക്കേണ്ടി വന്നതെന്ന് എംഎൽഎ പറഞ്ഞു. തുടർച്ചയായി ആറ് തവണ വിളിച്ചെന്നും അതിനിടെ താൻ സൂം മീറ്റിങ്ങിലാണെന്ന് വ്യക്തമാക്കിയിട്ടും കുട്ടി വിളിച്ചപ്പോഴാണ് അത്തരത്തിൽ സംസാരിച്ചതെന്നും മുകേഷ് വ്യക്തമാക്കി. തന്നെ വിളിച്ച കുട്ടി അത്രയ്ക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് കോൾ റെക്കോർഡ് ചെയ്തത്. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയുള്ള പദ്ധതി അനുസരിച്ചാണെന്ന് എംഎൽഎ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : student phone call controversy msf complaint against mukesh mla
Malayalam News from malayalam.samayam.com, TIL Network