ഇടുക്കി: വണ്ടിപ്പെരിയാറിലെ അഞ്ച് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ബുധനാഴ്ചയാണ് അഞ്ച് വയസുകാരിയെ ലയത്തിനുള്ളില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസറ്റുമോര്‍ട്ടത്തിന് ശേഷമാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും കൊലപാതകമാണ് നടന്നതെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിയത്. അയല്‍വാസികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍ മൂന്നുപേരെ വിട്ടയച്ചു. തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന യുവാവിലേക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഈ യുവാവ് വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണു. പിന്നീട് ഷാള്‍ കരുക്കിയശേഷം യുവാവ് കടന്നുകളഞ്ഞു എന്ന നിഗമനത്തിലാണ് പോലീസ്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും എന്നാണ് വണ്ടിപ്പെരിയാര്‍ പോലീസ് പറയുന്നത്.
Content Highlights: Crime beat Vandiperiyar five year old murder