റിയാദ് > സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളേയും മുൻനിർത്തി കേളിയുടെ സാംസ്കാരിക കമ്മിറ്റിയും കേളി കുടുംബവേദിയും സംയുക്തമായി ‘വിവാഹവും സാമൂഹിക നൈതികതയും’ എന്ന വിഷയത്തിൽ ഓൺലൈൻ സംവാദ പരിപാടി നടത്തി. സംവാദം കായകുളം എം എൽ എ യു പ്രതിഭ ഉദ്ഘാടനം ചെയ്തു. നിരന്തര നിയമസഹായവും, സമൂഹത്തിൽ നിന്നുള്ള സഹകരണവും, വേഗത്തിൽ നീതി കിട്ടുമെന്ന ഉറപ്പും ഉണ്ടായാൽ മാത്രമേ ഭർതൃ ഗൃഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ശക്തി ലഭിക്കുകയുള്ളൂ എന്ന് യു പ്രതിഭ പറഞ്ഞു.
സമ്പത്തിന്റെ പേരിൽ ഉണ്ടാകുന്ന അതിക്രമങ്ങളും അടിച്ചമർത്തലുകളും കേരളത്തിലെ കുടുംബത്തിനകത്ത് വർദ്ധിച്ച് വരികയാണെന്നും, ഇടതുപക്ഷ ബോധം കാത്തുസൂക്ഷിക്കുകയും, പ്രബുദ്ധ മലയാളികൾ എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നാം ഇതിനോടൊക്കെ ഒരാത്മപരിശോധന നടത്താൻ തയ്യാറാകണമെന്ന് സംവാദത്തിൽ ഇടപെട്ട് സംസാരിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറും കോഴിക്കോട് അഡീഷണൽ ഗവർമെന്റ് പ്ലീഡറുമായ അഡ്വക്കറ്റ് പി എം ആതിര പറഞ്ഞു.
കേളി സാംസ്കാരിക കമ്മിറ്റി കൺവീനർ സജിത് സ്വാഗതം പറഞ്ഞു. കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് അധ്യക്ഷനായി. കേളി ആക്ടിംഗ് സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, സജീന സജിൻ, ഫസീല നാസർ, സാംസ്കാരിക കമ്മിറ്റി അംഗം സതീഷ് കുമാർ, എന്നിവർ സംവാദത്തിൽ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ വിനയൻ നന്ദി പ്രകാശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..