ഓര്മ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. രോഗം നേരത്തെ തിരിച്ചറിഞ്ഞ്
തുടര്‍ ചികിത്സ നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈ രോഗം ആളുകളുടെ ഉറക്കത്തെയും വളരെ അധികം ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അല്‍ഷിമേഴ്സ് അവസ്ഥയിലുള്ളവര്‍ ധാരാളം ഉറങ്ങുകയോ അല്ലെങ്കില്‍ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യുന്നവരായിരിക്കാം.
കണക്കുകള്‍ പ്രകാരം മിതമായ രീതിയിലോ രോഗത്തിന്റെ ആരംഭ ഘട്ടത്തിലോ ഉള്ള 25 ശതമാനം പേരിലാണ് ഇത് കണ്ടുവരുന്നത്. കഠിനമായ അല്‍ഷിമേഴ്സുള്ള 50 ശതമാനം പേരിലും ഉറക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് ഉറക്കമില്ലായ്മയും വഷളാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അല്‍ഷിമേഴ്സ് രോഗികള്‍ അഭിമുഖീകരിക്കുന്ന ഉറക്ക പ്രശ്നങ്ങളില്‍ പകല്‍ സമയത്ത് അമിതമായി ഉറങ്ങുകയും രാത്രിയില്‍ ഉറക്കമില്ലാതെ ഇരിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇടയ്ക്കിടെ അര്‍ദ്ധരാത്രിയില്‍ ഉണരുന്ന അവസ്ഥയുമുണ്ട്.
ഈ അവസ്ഥയിലുള്ളവര്‍ക്ക് വിഭ്രാന്തി, അസ്വസ്ഥത, ഉത്കണ്ഠ, ആക്രമണ സ്വഭാവം എന്നിവ വൈകുന്നേര സമയങ്ങളില്‍ കണ്ടുവരാറുണ്ട്.
അല്‍ഷിമേഴ്സ് രോഗികളില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ചില കാരണങ്ങള്‍ ഇവയാണ്:
- ശാരീരികവും മാനസികവുമായ ക്ഷീണം
- ബോഡി ക്ലോക്കിലെ മാറ്റങ്ങള്‍
- പ്രായവുമായി ബന്ധപ്പെട്ട ഉറക്ക കുറവ്
- വഴിതെറ്റിക്കല്‍
എങ്ങനെ സുഖമായ ഉറക്കം നേടാം:
1. കായികമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക: അല്‍ഷിമേഴ്സ് രോഗിയെ നോക്കുന്നവരാണെങ്കില്‍ അവരെ ശാരീരകമായി പ്രവര്‍ത്തനങ്ങളിലോ അല്ലെങ്കില്‍ നടത്തം എന്നിവ ചെയ്യിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
2. ഉച്ചയുറക്കം കുറയ്ക്കുക: അല്‍ഷിമേഴ്സ് രോഗികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമിക്കണമെങ്കില്‍ അവരെ 15-20 മിനിറ്റ് മാത്രം ഉറങ്ങാന്‍ സമ്മതിക്കുക. ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങാന്‍ അവരെ അനുവദിക്കരുത്.
3. കൃത്യമായ ദിനചര്യ പിന്തുടരുക:
വൈജ്ഞാനിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക്, ഒരു നിശ്ചിത ദിനചര്യ പിന്തുടരുന്നത് വളരെ പ്രധാനമാണ്. ഭക്ഷണം, വിശ്രമം, ഉറക്കം ഉണരുന്നത് തുടങ്ങിയവയ്ക്ക് കൃത്യമായ സമയക്രമം പാലിക്കുക.
4. അടിസ്ഥാന രോഗങ്ങളെ ചികിത്സിക്കുക:
അല്‍ഷിമേഴ്സ് രോഗികള്‍ വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ മറ്റ് രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരായിരിക്കും. മെച്ചപ്പെട്ട ഉറക്ക നിയന്ത്രണത്തിനായി അവരെ രോഗം നിര്‍ണയം നടത്തി ചികിത്സിക്കുക.
5. കഫീന്‍ ഒഴിവാക്കുക:
കാപ്പികുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അതുപോലെ പുകവലി, മദ്യപാനം എന്നീ ശീലങ്ങളും ഒഴിവാക്കണം.
6. മരുന്നുകള്‍ കൃത്യമായി കൈകാര്യം ചെയ്യുക:
അല്‍ഷിമേഴ്സിനുള്ള മരുന്നുകളെ കുറിച്ച് ഡോക്ടറോട് സംസാരിക്കുക, അവയില്‍ ചിലത് ഉറക്കമില്ലായ്മയിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നു.
ഡിസ്ക്ലൈമര്‍: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി ഇത് കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.