Also Read: ‘കെഎസ്ആർടിസിയുടെ അടിസ്ഥാന പ്രശ്നം മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ’, കാട്ടാക്കട സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ച് എംഡി
ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ‘ഫോർട്ടി പേഴ്സന്റ് സർക്കാര ഡോട്ട് കോം’ എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് ഇത്. അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
Also Read: സർക്കാരിന് ഇനി എന്ത് നടപടി വേണമെങ്കിലും എടുക്കാം, നിസഹായവസ്ഥയിൽ വിതുമ്പി അഭിരാമിയുടെ പിതാവ്
ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്കാന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ‘മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്നും പ്രചരണ പോസ്റ്ററിൽ ആഹ്വാനം ഉണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
എന്നാൽ ഈ ബ്ലാക്ക്മെയിലിങ് വിദ്യയിൽ വീഴില്ലെന്നായിരുന്നു ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബൊമ്മൈയ്ക്കെതിരെ ഹൈദരാബാദിലും ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈദരബാദ്-കർണാടക ബന്ധം തകർക്കുന്നതിനുവേണ്ടിയാണഅ ഇത്തരത്തിലുള്ള പ്രചാരണമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.
Read Latest National News and Malayalam News