Authored by Samayam Desk | Samayam Malayalam | Updated: Sep 21, 2022, 5:48 PM
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് മുസ്ലീം ദമ്പതികൾ ഒരു കോടി രൂപ സംഭാവന നൽകി. 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് കൈമാറിയത്.
ഹൈലൈറ്റ്:
- തിരുപ്പതി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി മുസ്ലീം ദമ്പതികൾ.
- 1.02 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് നൽകിയത്.
- നന്ദി അറിയിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ.
പോരാട്ടങ്ങൾ അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകൻ വീരാചാരി, സ്വയം നട്ടുവളർത്തിയ മരത്തിൽ ജീവനൊടുക്കി
87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് ദമ്പതികൾ ക്ഷേത്രത്തിലേക്ക് നൽകിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫർണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നൽകിയത്. ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം നടത്തുന്നത്.
ചീറ്റകള്‍ക്ക് ആഹാരമാക്കാന്‍ പുള്ളിപ്പുലികള്‍ വേണ്ട, പ്രതിഷേധവുമായി ബിഷ്ണോയ് സമൂഹം, വിശദീകരിച്ച് സര്‍ക്കാര്‍
വ്യവസായിയായ അബ്ദുൾ ഗാനി ക്ഷേത്രത്തിലേക്ക് മുമ്പും സംഭാവന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2020 ൽ കൊവിഡ് മഹാമാരിക്കിടെ ക്ഷേത്രത്തിലെ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അബ്ദുൾ ഗാനി സ്പ്രേയർ ഘടിപ്പിച്ച ട്രാക്ടർ കൈമാറിയിരുന്നു. ക്ഷേത്രത്തിലേക്കു പച്ചക്കറികൾ എത്തിക്കാനായി 35 ലക്ഷം രൂപ വിലവരുന്ന റഫ്രിജറേറ്റർ ട്രക്കും ഗാനി സംഭാവനയായി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന നൽകിയിരുന്നു.
Read Latest National News and Malayalam News
ഓട്ടോയാത്രക്കാരിക്ക് നേരെ സദാചാര ആക്രമണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക