വേപ്പിൽ
ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് വേപ്പില . കൂടാതെ, വേപ്പിൽ നിംബിഡിൻ, നിംബോളൈഡ്, അസാഡിറാക്റ്റിൻ തുടങ്ങിയ സജീവ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. വേപ്പില അരച്ച് നേരിട്ട് ചർമ്മത്തിൽ പുരട്ടാം. അതല്ലെങ്കിൽ അതിനോടൊപ്പം ചില ചേരുവകൾ കൂടെ ചേർക്കാം.
പേസ്റ്റ്
ആര്യവേപ്പില, കറ്റാർ വാഴ ഫേസ് പാക്ക് ചർമ്മത്തെ തിളക്കമുള്ളതും പാടുകളില്ലാത്തതുമാക്കാൻ സഹായിക്കും. ഈ പേസ്റ്റ് ഉണ്ടാക്കാൻ, ഒരു ടീസ്പൂൺ വേപ്പിൻ പൊടിയും പുതിയ കറ്റാർ വാഴ ജെല്ലും എടുക്കുക. ഇവ യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. മൃദുവായി മസ്സാജ് ചെയ്യാം. 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.വേപ്പിന്റെ ഏകദേശം 10-12 ഇലകൾ എടുത്ത് പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. അതിലേക്ക് 3 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് വെള്ളത്തിൽ കഴുകി കളയുക.
തൈരും
മുഖത്തെ പാടുകള് മാറാനുള്ള പായ്ക്കും ഇതുപയോഗിയ്ച്ചുണ്ടാക്കാം. ഒരു ടേബിൾ സ്പൂൺ വേപ്പിൻ പേസ്റ്റും 2 ടേബിൾസ്പൂൺ തൈരും എടുക്കുക. അതിനുശേഷം, ചേരുവകൾ കലർത്തി മുഖത്ത് പുരട്ടുക. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതിന് മുമ്പ് ഇത് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.ഇവ രണ്ടും ചേർത്ത് തയ്യാറാക്കുന്ന ഫേസ് പാക്ക് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു
റോസ് വാട്ടറും ചെറുനാരങ്ങ നീരും
രണ്ടോ നാലോ ടീസ്പൂൺ ആര്യവേപ്പിന്റെ പൊടിയിലേക്ക് ഒരൽപ്പം റോസ് വാട്ടറും ചെറുനാരങ്ങ നീരും ചേർക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും ചേർക്കാം. വരണ്ട ചർമ്മമുള്ളവർക്കു മുൾട്ടാണി മിട്ടിക്ക് പകരം തേൻ ഉപയോഗിക്കാം. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. മുഖം നന്നായി കഴുകിയ ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ചോ ഇരുപതോ മിനിറ്റ് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.മുഖക്കുരു, ചൊറിച്ചിൽ, ചുവന്ന പാടുകൾ എന്നിവ ഭേദമാക്കാൻ ഈ ഫെയ്സ്പാക്ക് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ഗുണകരമാണ്.
കറ്റാർവാഴയും ആര്യവേപ്പും
കറ്റാർവാഴയും ആര്യവേപ്പും ഒരുപോലെ ആന്റി ബാക്റ്റീരിയൽ സ്വഭാവമുള്ളതും ചർമ്മത്തിന് കുളിർമ്മ നൽകുന്നതുമാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിച്ച് ആരും മോഹിക്കുന്ന ചർമ്മകാന്തി സ്വന്തമാക്കാൻ ഈ രണ്ട് പ്രകൃതിദത്ത ചേരുവകളും നിങ്ങളെ സഹായിക്കുന്നു.രണ്ട് ടീസ്പൂൺ ആര്യവേപ്പിന്റെ പൊടിയും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു പാത്രത്തിൽ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് നല്ല കനത്തിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക. കഴുകുന്നതിനൊപ്പം മുഖം നന്നായി മസാജ് ചെയ്യുകയും വേണം. ഇത് ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.