വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതു കുറയ്ക്കാന്‍ വളരെ ലളിതമായ ഒരു വ്യായാമ മുറയെക്കുറിച്ചറിയൂ.
വയര്‍ കുറയ്ക്കാന്‍
വയര്‍ കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ ഏറെ പ്രധാനപ്പെട്ടതാണ്. വയറ്റിലെ കൊഴുപ്പു പോകാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെങ്കില് പോലും നാം വേണ്ട രീതിയില്‍ പ്രയത്നിച്ചാല്‍ ഇതിന് ഗുണം ലഭിയ്ക്കും. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വ്യായാമങ്ങളുമുണ്ട്. എന്നാല്‍ ഇത് ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ഇത്തരം മടിയുളളവര്‍ക്ക് വലിയ ആയാസമൊന്നും കൂടാതെ തന്നെ പരീക്ഷിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയുണ്ട്. ഇത് ചെയ്യുന്നത് കമഴ്ന്നു കിടന്നും പിന്നെ മലര്‍ന്നു കിടന്നുമാണ്. പിന്നെയൊരു കുഷ്യനോ തലയിണയോ വേണം.
ഇതു ചെയ്യാന്‍
ഇതു ചെയ്യാന്‍ ഏറെ എളുപ്പമാണ്. കമഴ്ന്ന് കിടക്കുക. കാര്‍പെറ്റിലോ യോഗാ മാററിലോ ആയാല്‍ നല്ലത്. കാരണം വയറിന് ഉറപ്പു കിട്ടാന്‍. കാലുകള്‍ നീട്ടി വയ്ക്കുക. വയറിന്റെ ഭാഗത്ത് തലയിണ അല്ലെങ്കില്‍ കുഷ്യന് വയ്ക്കുക. കമഴ്ന്നു കിടന്ന് ഇങ്ങനെ വയര്‍ ഭാഗത്ത് കുഷ്യന് വയ്ക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് മര്‍ദം വന്ന് വയര്‍ ഉള്ളിലേയ്ക്ക് അമരും. കൈകള്‍ മുട്ടു വരെയുള്ള ഭാഗം നിലത്ത് അമര്‍ത്തി വയ്ക്കാം. ഇങ്ങനൈ ചെയ്യുമ്പോഴാണ് വയറില്‍ കുഷ്യന് വച്ചുള്ള മര്‍ദം വരൂ. ഇങ്ങനെ കഴിയുന്നത്ര സമയം കിടക്കുക. എത്ര തവണ വേണമെങ്കിലും ഇത് ദിവസവും ആവര്‍ത്തിയ്ക്കാം.
മലര്‍ന്നു കിടക്കുക
ഇതു പോലെ അടുത്തത് മലര്‍ന്നു കിടക്കുക. നിരപ്പായ പ്രതലത്തില്‍ മലര്‍ന്നു കിടന്ന് വയര്‍ ഉള്ളിലേയ്ക്ക് വലിച്ചു പിടിക്കുക. കഴിയുന്നത്ര സമയം ഇങ്ങനെ വയര്‍ ഉള്ളിലേയ്ക്ക് വലിച്ചു പിടിച്ച് കിടക്കാം. ഇതു പോലെ ശ്വാസം ഉള്ളിലേയ്ക്കു വലിച്ചു പിടിച്ചും ചെയ്യാം. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതും എത്ര തവണ വേണമെങ്കിലും ചെയ്യാം. ഇത്തരം വ്യായാമങ്ങള്‍ രാവിലെ വെറും വയറ്റില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇതല്ലെങ്കില്‍ ചെയ്യുമ്പോള്‍ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞ അവസ്ഥയില്‍ ആകരുത്.
ഇതിനൊപ്പം
ഇതിനൊപ്പം മറ്റു വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണവും കൂടിയുണ്ടെങ്കില്‍ ഏറെ ഗുണം ലഭിയ്ക്കും. യോഗയിലും ഇത്തരം വയറിന് മര്‍ദമേല്‍പ്പിയ്ക്കുന്ന, മസിലുകള്‍ക്ക് ആയാസം നല്കുന്ന വിധത്തിലെ യോഗാമുറകള്‍ വയര്‍ കുറയ്ക്കാന്‍ നിര്ദേശിയ്ക്കപ്പെടുന്നു. യാതൊരു മുന്നൊരുക്കവും കൂടാതെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരീക്ഷിയ്ക്കാവുന്ന ഒന്നാണ് കിടന്നു കൊണ്ടുള്ള ഈ തലയിണ ടെക്നിക്. വൈറ്റമിന്‍ ഡി കുറവ് ഗര്‍ഭത്തെ ബാധിയ്ക്കുന്നത്……
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pillow exercise to try to reduce belly fat
Malayalam News from malayalam.samayam.com, TIL Network