മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലായ്പ്പോഴും നിങ്ങളെ സഹായിക്കുന്ന ഒരു സ്വാഭാവിക ഘടകമാണ് റോസ് വാട്ടർ. വിവിധ ചർമ്മ പ്രശ്നങ്ങൾക്കുള്ള വളരെക്കാലമായി പ്രചാരത്തിലുള്ള പ്രതിവിധിയാണിത്.
റോസ് വാട്ടർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
ഹൈലൈറ്റ്:
- ചർമ്മസംരക്ഷണത്തിലെ ഒരു പ്രധാന ചേരുവയാണ് റോസ് വാട്ടർ
- ഇത് ചർമ്മത്തിൽ മികച്ച ഒരു ടോണർ ആയി പ്രവർത്തിക്കുന്നു
- കൂടാതെ മറ്റു പല സൗന്ദര്യ ഗുണങ്ങളും റോസ് വാട്ടർ നൽകും, കൂടുതൽ അറിയാം
പ്രകൃതിദത്ത ടോണർ
അതിശയകരമായ പിഎച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്ന ഗുണങ്ങളാൽ സമ്പന്നമായ റോസ് വാട്ടർ പ്രകൃതിദത്ത ടോണറാണെന്ന് പറയപ്പെടുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. ടോണറായി പ്രയോഗിക്കുമ്പോൾ ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും പഴുപ്പും നീക്കം ചെയ്യുന്നതിനും ഇത് ഗുണകരമാണ്.
ചർമ്മത്തിലെ അസ്വസ്ഥതകൾ അകറ്റാൻ
ചർമ്മത്തിന് റോസ് വാട്ടറിന്റെ മറ്റൊരു വലിയ ഗുണം അതിൽ അടങ്ങിയ വീക്കം അകറ്റുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ്. സംരക്ഷിത മെഡിക്കൽ മാസ്കുകൾ ധരിക്കുമ്പോൾ ചർമ്മത്തെ സംരക്ഷിക്കുവാൻ ഉപയോഗിക്കാവുന്ന ഒരു സ്വാഭാവിക ഘടകമാണ് ഇവ. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ അകറ്റുവാൻ സഹായിക്കും, മാത്രമല്ല സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്.
ഈ പ്രശ്നങ്ങൾ അകറ്റാൻ വേപ്പില മുഖത്ത് ഇങ്ങനെ അരച്ചിടാം
ചർമ്മത്തിലെ ചുവന്ന പാടുകൾക്കെതിരെ
ഇതിലെ അതിശയകരമായ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് നന്ദി, ചർമ്മത്തിലെ പ്രകോപനങ്ങളും വീക്കവും മൂലം ഉണ്ടാകുന്ന ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുവന്ന നിറത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. സംരക്ഷിത മെഡിക്കൽ മാസ്കുകൾ ഉപയോഗിച്ച് മുഖം മറച്ചതിന് ശേഷം ചർമ്മത്തിന് ചുവന്ന പാടോ തടിപ്പോ അനുഭവപ്പെടുകയാണെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ചർമ്മത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നം
മുഖത്തെ ചർമ്മത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകൾ റോസ് വാട്ടറിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളും പരിസ്ഥിതി പ്രശ്നങ്ങളും മൂലമുണ്ടാകുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകളിൽ നിന്ന് ആരോഗ്യത്തോടെയും പരിരക്ഷിതമായും തുടരുന്നതിന് ചർമ്മത്തിന് ഈ ആന്റിഓക്സിഡന്റുകളിൽ നിന്ന് പ്രയോജനം നേടാം.
മുഖക്കുരുവിനെ പ്രതിരോധിക്കാം
ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം റോസ് വാട്ടർ മുറിവുകളുടെ ചികിത്സയിൽ പ്രധാനമായും സഹായിക്കും. ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ സുഖപ്പെടുത്താനും സൂര്യതാപം ശമിപ്പിക്കാനും ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും സൗമ്യമായ മോയ്സ്ചറൈസിംഗ് ഗുണങ്ങളും സഹായിക്കും.
ഓട്സ് പ്രയോഗം ഇനി മുടിയിലും; ഉപയോഗിക്കാം ഈ ഹെയർ മാസ്കുകൾ
ചർമ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാൻ
യുവത്വം നിലനിർത്താനും വാർദ്ധക്യം തടയാനുമുള്ള ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ ജനപ്രിയ പരിഹാരമാണ്. കാരണം, അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കാരണം, പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയും. ഇതിന്റെ മുറിവ് ഉണക്കുന്നതും വടുക്കൾ മായ്ക്കാനുമുള്ള കഴിവുകൾ പ്രായത്തിന്റെ പാടുകൾ അകറ്റി നിങ്ങളുടെ മുഖം കൂടുതൽ യുവത്വമായി കാണാനും സഹായിക്കുന്നു.
മുഖത്ത് നേരിട്ട് റോസ് വാട്ടർ ഉപയോഗിക്കാൻ കഴിയുമോ?
പൊതുവേ, റോസ് വാട്ടർ മിക്ക ചർമ്മ തരങ്ങൾക്കും സുരക്ഷിതമായ ഘടകമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ഏതെങ്കിലും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ്, അത് പ്രകൃതിദത്ത ഘടകമാണെങ്കിൽ പോലും, ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. ചർമ്മത്തിൽ ഏതെങ്കിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളോ പ്രകൃതിദത്ത ചേരുവകളോ പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പ്രൊഫഷണൽ ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിക്കുന്നതും നല്ലതാണ്.
എത്ര തവണ റോസ് വാട്ടർ ഉപയോഗിക്കാം?
ഒരു വിദഗ്ദ്ധ ഡോക്ടറുടെ സമ്മതപ്രകാരമോ അല്ലെങ്കിൽ ഒരു പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷമോ റോസ് വാട്ടർ ദിവസേനയും പതിവായിട്ടും ഉപയോഗിക്കാം. ശുദ്ധമായ പ്രകൃതിദത്ത റോസ് വാട്ടർ ഒരു ദിവസത്തിൽ പലതവണ മടികൂടാതെ ഉപയോഗിക്കാം.
ബോഡി ലോഷൻ ഇനി വീട്ടിൽ തയ്യാറാക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing beauty benefits of applying rose water on your skin
Malayalam News from malayalam.samayam.com, TIL Network