തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്കിയ മുന്‍ ഡ്രൈവര്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും കെ.സുധാകരന് വ്യക്തമാക്കി. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
കെ.കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.
സുധാകരന്റെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
സര്‍ക്കാരിനോടും സര്‍ക്കാരിന്റെ പോലീസിനോടും പറയാനുള്ളത് വിശ്വാസ യോഗ്യമായ ഒരാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ്. ഇദ്ദേഹം ബാങ്കില്‍ കൊടുത്ത ജോലി ദുരുപയോഗം ചെയ്ത് 19 ലക്ഷം രൂപ അവിടെ നിന്ന് തിരിമറി ആക്കി. ഫിക്സഡ് ഡപ്പോസിറ്റ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം അവിടെ നിന്ന് അടിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പുറത്താക്കി. ഞങ്ങളുടെ കാലത്തല്ല ബാങ്കില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ അയാള്‍ സിപിഎമ്മിലേക്ക് എത്തിയിരിക്കുന്നു. 19 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടപ്പിച്ചു അങ്ങനെ ഒരു ആരോപണം ഉണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരോടും പണം വാങ്ങിയിട്ടുണ്ട്. രാവും പകലും മദ്യപിക്കുന്ന ഒരാള്‍. ഇങ്ങനെ ഒരാളിന്റെ പരാതിയുടെ പുറത്ത് ഒരു വിജിലന്‍സ് കേസ് ഒരു പാര്‍ലമെന്റ് അംഗമായ എനിക്കെതിരെ എടുക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
വിജിലന്‍സ് അന്വേഷണമെന്നല്ല, സിബിഐ അന്വേഷണം നടത്തിക്കോളൂ. ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കോളൂ. എന്ത് അന്വേഷണമാണ് എനിക്കെതിരെ നടത്താന്‍ സിപിഎമ്മിന് കഴിയുന്നത് അതെല്ലാം നടത്തിക്കോളു.
ഒരു രൂപയുടെ എങ്കിലും സാമ്പത്തിക ക്രമക്കേടോ തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഡിസിസിയുടെ സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായി കണക്ക് ബോധിപ്പിക്കാറുണ്ട്. പാര്‍ട്ടിയില്‍ ഒരാള്‍ക്കും ഇതേക്കുറിച്ച് പരാതിയില്ല. കെ.സുധാകരന് വ്യക്തമാക്കി.
Content Highlight: Vigilance probe, K sudhakaran press meet